ഹണി റോസ് അയർലൻഡിൽ | Photo: twitter/ honey rose official
വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. ട്രിവാന്‍ഡ്രം ലോഡ്ജ്, അവരുടെ രാവുകള്‍ തുടങ്ങി ചില ചിത്രങ്ങളിലും താരം പിന്നീട് അഭിനയിച്ചു. എന്നാല്‍ അഭിനയത്തേക്കാള്‍ ഏറെ തന്റെ ലുക്കും സ്റ്റൈലും കൊണ്ട് ആരാധകരെ സൃഷ്ടിച്ച നടിയാണ് ഹണി. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങുകളില്‍ സജീവമാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ വിദേശത്ത് ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തിയിരിക്കുകയാണ് ഹണി റോസ്. കുടുംബസമേതമാണ് താരം അയര്‍ലന്‍ഡിലാണ് പോയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഹണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം അയര്‍ലന്‍ഡില്‍ എത്തിയത്. ഡബ്ലിന്‍ വിമാനത്താവളത്തിന് അടുത്തുള്ള ആല്‍സ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി. ആദ്യമായി അയര്‍ലന്‍ഡിലെത്തിയ ഹണിയെ കാണാന്‍ നിരവധി മലയാളികള്‍ പരിപാടിക്ക് എത്തിയിരുന്നു.
പരിപാടിയില്‍ പങ്കെടുത്ത അയര്‍ലന്‍ഡ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പമുള്ള സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 4000-ത്തില്‍ അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു. ഇതിന് താഴെ നിരവധി മലയാളികള്‍ കമന്റ് ചെയ്തിട്ടുണ്ട്.
പരിപാടിയില്‍ താരം സംസാരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. അയര്‍ലന്‍ഡില്‍ ഇത്ര മലയാളികളെ പ്രതീക്ഷിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മലയാളികള്‍ ഇല്ലാത്ത സ്ഥലമുണ്ടോ എന്നായിരുന്നു ഹണിയുടെ മറുപടി. ഇവിടെ വന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ ആദ്യം കണ്ടത് മലയാളികളെ ആണെന്നും നാട്ടില്‍പോലും ഇത്ര സ്‌നേഹമുള്ള മലയാളികളെ കണ്ടു കിട്ടാനില്ലെന്നും ഹണി പറഞ്ഞു. അയര്‍ലന്‍ഡിലെ ഇപ്പോഴത്തെ കാലാവസ്ഥ ഇഷ്ടപ്പെട്ടെന്നും ഇവിടെ കുറേ കാലം നില്‍ക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഹണി കൂട്ടിച്ചേര്‍ത്തു.
വെള്ള സാരിയും ഓഫ് ഷോള്‍ഡര്‍ ബ്ലൗസും ധരിച്ചാണ് താരം ഉദ്ഘാടനച്ചടങ്ങിനെത്തിയത്. അതിനൊപ്പം നെക്ക്‌ളേസും അതിനുചേര്‍ന്ന കമ്മലും വളയും മോതിരവും താരം അണിഞ്ഞു. ചുവപ്പ് ലിപ്സ്റ്റിക്കും അഴിച്ചിട്ട മുടിയും താരത്തെ കൂടുതല്‍ സുന്ദരിയാക്കി.
Content Highlights: honey rose in ireland inauguration video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..