ഓട്ടിസം ബാധിതനായ മകന് പിറന്നാള്‍ പാര്‍ട്ടി ഒരുക്കി, എത്തിയത് ഒരാള്‍ മാത്രം; വേദനയോടെ അച്ഛന്‍


പിറന്നാൾ കേക്ക് മുറിക്കുന്ന മാക്‌സ്/ ശൂന്യമായ പ്ലേ ഗ്രൗണ്ട്‌ | Photo: twitter/ david chen

സാധാരണ കുട്ടികളില്‍ നിന്ന് കൂടുതല്‍ പരിഗണനയും സ്‌നേഹവും ലഭിക്കേണ്ടവരാണ് ഓട്ടിസം ബാധിതരായ കുട്ടികള്‍. അവരെ കൂടുതല്‍ സന്തോഷിപ്പിക്കാനും ആക്ടീവ് ആക്കാനും മാതാപിതാക്കള്‍ പല ശ്രമങ്ങളും നടത്താറുമുണ്ട്. അതുപോലെ ഓട്ടിസം ബാധിതനായ മകനെ സന്തോഷിപ്പിക്കാന്‍ ഒരു പിതാവ് വലിയ പിറന്നാള്‍ ആഘോഷം തന്നെ ഒരുക്കി. എന്നാല്‍ ആ പാര്‍ട്ടി അച്ഛനേയും മകനേയും കൂടുതല്‍ സങ്കടത്തിലാക്കുകയാണ് ചെയ്തത്.

ഈ ദുരനുഭവം അച്ഛന്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. കാനഡയിലെ വാന്‍കൂവര്‍ സ്വദേശിയായ ഡേവിഡ് ഷെന്‍ എന്ന പിതാവാണ് മകന്‍ മാക്‌സിനായി പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയത്. മകന്റെ ക്ലാസിലെ 19 കുട്ടികളേയും പാര്‍ട്ടിക്കായി ക്ഷണിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ കുട്ടി മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തത്.

മകനേയും കൂട്ടുകാരേയും സന്തോഷിപ്പിക്കാന്‍ വലിയൊരു ഇന്‍ഡോര്‍ പ്ലേ ഗ്രൗണ്ടിലാണ് ഡേവിഡ് പാര്‍ട്ടി ഒരുക്കിയത്. കൂട്ടുകാരെല്ലാം എത്തുമെന്ന് പ്രതീക്ഷിച്ച് മാക്‌സ് കാത്തിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. ഒരൊറ്റ കൂട്ടുകാരന്‍ മാത്രം അവന്റെ അമ്മയോടൊപ്പം വന്നു. ഒടുവില്‍ മകന്‍ ആ കൂട്ടുകാരനൊപ്പം ഒരു ചെറിയ കപ്പ് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു.

ജീവിതത്തിലെ ഏറ്റവും നിരാശ തോന്നിയ ദിവസമാണെന്നും മകനെ ആശ്വസിപ്പിക്കാന്‍ ഏറെ കഷ്ടപ്പെട്ടുന്നുവെന്നും ഡേവിഡ് ട്വീറ്റില്‍ പറയുന്നു. ഒപ്പം ശൂന്യമായ പ്ലേ ഗ്രൗണ്ടിന്റെ ചിത്രവും ഡേവിഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാര്‍ട്ടിയില്‍ എത്തില്ല എന്ന് അറിയിക്കാന്‍പോലും കുട്ടികളുടെ മാതാപിതാക്കള്‍ ശ്രമിച്ചില്ല എന്നും ഡേവിഡ് പറയുന്നു. അതേസമയം മാക്‌സിന്റെ പിറന്നാളിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം മറ്റൊരു ബര്‍ത്‌ഡേ ആഘോഷം നടന്നിരുന്നു. അന്ന്‌ ക്ലാസിലെ 16 കുട്ടികള്‍ പരിപാടിക്കെത്തിയിരുന്നുവെന്നും ഡേവിഡ് വ്യക്തമാക്കുന്നു. ഓട്ടിസമുള്ളതിനാല്‍ തന്റെ മകനോട് കാണിക്കുന്ന വിവേചനം ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം തുറന്നുപറയുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ക്ഷണിച്ച് ഡേവിഡ് അയച്ച ഇ-മെയില്‍ ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് മറ്റ് സഹപാഠികളുടെ രക്ഷിതാക്കള്‍ പറയുന്നത്.

ഡേവിഡിന്റെ ട്വീറ്റിന് താഴെ നിരവധി ആളുകളാണ് പ്രതികരണവുമായെത്തിയത്. ഓട്ടിസമുള്ള ഒരു കുട്ടിയെ ഒരിക്കലും ഇത്തരത്തില്‍ അവഗണിക്കരുതെന്നും അത് ഏറെ മുറിപ്പെടുത്തുമെന്നും ആളുകള്‍ പ്രതികരിച്ചു. ഈ ട്വീറ്റിന് പിന്നാലെ മെട്രോ വാന്‍കൂവര്‍ ട്രാന്‍സിറ്റ് പോലീസിന്റെ ഔദ്യോഗിക വാഹനത്തില്‍ റൈഡിന് പോകാനുള്ള ക്ഷണവും മാകിസ്‌നെ തേടിയെത്തി. ഫുട്‌ബോള്‍ മത്സരത്തിനും പിറന്നാള്‍ പാര്‍ട്ടിക്കുമുള്ള നിരവധി ക്ഷണങ്ങളും മാക്‌സിനെ തേടിയെത്തി.

Content Highlights: heartbreaking moment dad invites 19 kids to his autistic sons birthday party but only one turns up

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


rahul gandhi

1 min

'ബി.ജെ.പി. ബാഡ്ജ് ധരിച്ചുവരൂ';മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത രാഹുലിനെതിരേ മുംബൈ പ്രസ്‌ ക്ലബ് 

Mar 26, 2023

Most Commented