ഹൻസിക കുടുംബത്തോടൊപ്പം | Photo: instagram/ hansika
നടി ഹന്‍സിക മോട്‌വാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട വെബ് സീരീസ് 'ലവ്, ശാദി, ഡ്രാമ' കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. വിവാഹത്തിന്റെ തയ്യാറെടുപ്പുകളും പിന്നാമ്പുറ കാഴ്ച്ചകളും ഹല്‍ദി, മെഹന്ദി തുടങ്ങിയ ചടങ്ങുകളുടെ വിശേഷങ്ങളുമെല്ലാം ഉള്‍പ്പെടുന്ന വെബ് സീരീസ് ഓരോ എപ്പിസോഡുകളായാണ് പുറത്തുവന്നത്.
തന്റെ മുന്‍കാല പ്രണയത്തെ കുറിച്ചും വിവാദങ്ങളെ കുറിച്ചുമെല്ലാം ഹന്‍സിക വെബ് സീരീസില്‍ മനസുതുറന്നിരുന്നു. സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു എന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയും ഹന്‍സികയും ഭര്‍ത്താവ് സൊഹെയ്ല്‍ കതൂരിയയും നല്‍കുന്നുണ്ട്.
ഇപ്പോഴിതാ ഹന്‍സികയുടെ അമ്മ മോന മോട്‌വാനിയുടെ ഒരു വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. സൊഹെയ്‌ലിന്റെ കുടുംബം എല്ലാ ചടങ്ങുകള്‍ക്കും വൈകിയാണ് എത്താറുള്ളതെന്നും മോട്‌വാനി കുടുംബം എപ്പോഴും സമയനിഷ്ഠ പാലിക്കാറുണ്ടെന്നും മോന വെബ് സീരീസില്‍ പറയുന്നു. വിവാഹ ദിവസവും അവര്‍ വൈകി വരുമെന്ന് ഭയപ്പെട്ട മോന വരന്റെ കുടുംബത്തിന് മുന്നില്‍ ഒരു നിബന്ധന വെച്ചു. വൈകി വരുന്ന ഓരോ മിനിറ്റിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കണം എന്നായികുന്നു ആ നിബന്ധന. വൈകുന്നേരും നാലരയ്ക്കും ആറു മണിക്കും ഇടയിലായിരുന്നു മുഹൂര്‍ത്തം. ആ സമയത്ത് തന്നെ അവര്‍ എത്തിച്ചേരണമെങ്കില്‍ ഈ കടുത്ത നിബന്ധന വേണമായിരുന്നെന്നും മോന പറയുന്നു.
വളരെ ചെറുപ്പത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഹന്‍സികയെ വളര്‍ത്തിയത് മോനയാണ്. 2022 ഡിസംബറിലാണ് ഹന്‍സികയും സൊഹെയ്‌ലും വിവാഹിതരായത്. രാജകീയ പ്രൗഢിയോടുകൂടി രാജസ്ഥാനിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇതിന് മുന്നോടിയായി മെഹന്ദി, സംഗീത്, ഹല്‍ദി ചടങ്ങുകളും നടന്നു. സ്വപ്‌നസമാനമായ വിവാഹത്തെ കുറിച്ചും ഹന്‍സിക വെബ് സീരീസില്‍ പറയുന്നുണ്ട്.
വിവാഹ മണ്ഡപത്തില്‍ സൊഹെയ്ല്‍ നില്‍ക്കുന്നത് കണ്ട ആ നിമിഷം വിവരിക്കാന്‍ വാക്കുകളില്ലെന്നും തന്റെ ജീവിതത്തിലെ സ്‌നേഹത്തെ സ്വന്തമാക്കാന്‍ പോകുകയാണല്ലോ എന്നത് മാത്രമായിരുന്നു മനസിലെന്നും ഹന്‍സിക പറയുന്നു. ആ സമയത്ത് കണ്ണുകള്‍ നിറഞ്ഞുപോയെന്നും നടി വെബ് സീരീസില്‍ വിശദീകരിക്കുന്നുണ്ട്.
2022 നവംബറിലായിരുന്നു ഹന്‍സികയും സൊഹെയ്‌ലും തമ്മിലുള്ള വിവാഹ നിശ്ചയം. പാരിസില്‍ നടന്ന പ്രൊപ്പോസലിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'ഇനി എന്നെന്നെത്തേക്കും' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
Content Highlights: hansika motwanis mother wanted Rs 5 lakh for each minute the ladkewale arrived late
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..