പ്രണയ നഗരം സാക്ഷി; ഈഫല്‍ ടവറിന് മുന്നില്‍ ഹന്‍സികയെ പ്രൊപ്പോസ് ചെയ്ത് സുഹൈല്‍


ഹൻസിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo/instagram.com/ihansika

ടി ഹന്‍സിക മോട്ട്വാനി വിവാഹിതയാകാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് പിന്നാലെ പങ്കാളിയായ സൊഹൈല്‍ കതൂരിയ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

പാരിസില്‍ ഈഫല്‍ ഗോപുരത്തിന്റെ മുന്നില്‍വെച്ച് സുഹൈല്‍ തന്നെ പ്രൊപ്പോസ് ചെയ്യുന്ന സ്വപ്നതുല്യമായ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. വെള്ള ഗൗണ്‍ അണിഞ്ഞ് നിറചിരിയോടെ നില്‍ക്കുന്ന ഹന്‍സികയെ ചിത്രങ്ങളില്‍ കാണാം. ഒട്ടേറെ താരങ്ങളാണ് ഇരുവര്‍ക്കും
്ആശംസകളറിയിച്ചത്.



മുംബൈ സ്വദേശിയായ സൊഹൈല്‍ കതൂരിയ ബിസിനസുകാരനും മുംബൈയിലെ ഒരു പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ ഉടമയുമാണ്. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ജയ്പൂരിലാണ് വിവാഹം. ഇവിടുത്തെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണ് വിവാഹ വേദിയാകുന്നത്. രാജകീയമായിട്ടാകും ചടങ്ങുകള്‍ നടക്കുക.

ഹൃത്വിക് റോഷന്റെ കോയി മില്‍ ഗയ എന്ന ചിത്രത്തിലൂടെ ബാലതാരമായായിരുന്നു സിനിമാലോകത്തേക്കുള്ള ഹന്‍സികയുടെ അരങ്ങേറ്റം. തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക നായികയായി ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നാല്‍, പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂര്‍ എന്ന ചിത്രത്തിലൂടെയാണ്. ശേഷം 2008-ല്‍ കന്നഡയിലും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്.


Content Highlights: hansika motwani, marriage


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented