ഹനാന്റെ വർക്ക്ഔട്ട് വീഡിയോയിൽ നിന്ന് | Photo: youtube/ https://www.youtube.com/watch?v=hmBUGZDR7HA&t=3s
പഠനച്ചലെവ് താങ്ങാനാകാതെ മീന്‍ കച്ചവടം നടത്തിയ ഹനാനെ ആരും മറന്നിട്ടുണ്ടാകില്ല. ജീവിതം തോല്പിക്കാന് ശ്രമിച്ചപ്പോള്‍ പൊരുതിക്കയറിയവളാണ് ഹനാന്. അധ്വാനിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയ അവള് വാര്‍ത്തകളിലെ താരമായി.
പിന്നീട് 2018-ല്‍ വാഹനപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഹനാന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ഇനി എഴുന്നേറ്റു നടക്കാന്‍ 10 ശതമാനം മാത്രം സാധ്യതയുള്ളൂ എന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ പ്രതസിന്ധിയും മറികടന്ന് തിരിച്ചെത്തിയിരിക്കുകയാണ് ഈ മിടുക്കി.
ഹനാന്റെ ഒരു വര്‍ക്ക്ഔട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വെറും രണ്ടുമാസം കൊണ്ടാണ് ഇപ്പോഴത്തെ ശരീരപ്രകൃതത്തില്‍ മാറ്റം വരുത്തിയത്.
'ജിമ്മില്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഈ പീക്കിരിയാണോ പോകുന്നത് എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം.ജിമ്മിലെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ എനിക്കു ചെയ്യാന്‍ സാധിക്കൂവെന്ന് എന്നെ ആദ്യ കണ്ടപ്പോള്മാസ്റ്റര്ക്കും തോന്നിയിട്ടുണ്ടാകാം. എന്നാല്‍ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്ന് മാസ്റ്റര്‍ പറഞ്ഞിട്ടില്ല.- ഹനാന് തന്റെ അനുഭവവും പങ്കുവെയ്ക്കുന്നു.
വളഞ്ഞാണ് നടക്കുന്നത്. ഇരുന്നുകഴിഞ്ഞാല്‍ ആരെങ്കിലും പിടിച്ച് എഴുന്നേല്‍പ്പിക്കണം എന്നൊക്കെയുള്ള വിഷമം പറഞ്ഞപ്പോള്‍ ഇതൊക്കെ ശരിയാക്കാം,കുറച്ചു സമയം തരണം എന്നാണ് മാസ്റ്റര്‍ പറഞ്ഞത്.' ഹനാന് വീഡിയോയില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..