നീണ്ട മുടി കണ്ട് പലരും പരിഹസിച്ചു; ഒടുവില്‍ ആ നന്മ കണ്ട അവര്‍ അഞ്ചാം ക്ലാസുകാരന് കൈയടിച്ചു


ജഗൻ മുടി വളർത്താൻ തുടങ്ങിയപ്പോൾ/ മുടി മുറിച്ചു നൽകിയ ജഗൻ അധ്യാപകരോടൊപ്പം | Photo: Mathrubhumi

നെടുങ്കണ്ടം: മുടി വളര്‍ത്തുന്നത് ഫ്രീക്കനാവാനും ചെത്തി നടക്കാനുമാണെന്നാണ് പൊതു സമൂഹത്തിന്റെ ധാരണ. ഈ ധാരണകളയെല്ലാം മാറ്റിമറിച്ചിരിക്കുകയാണ് നെടുങ്കണ്ടം യു.പി. സകൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജഗന്‍ പി.ഹരികുമാര്‍.

കുറേനാളുകള്‍ക്ക് മുമ്പാണ് കാന്‍സര്‍ രോഗികളെക്കുറിച്ചുള്ള ഒരു വാര്‍ത്ത ജഗന്റെ ശ്രദ്ധയില്‍പ്പെടുന്നത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി കൊഴിഞ്ഞുപോകുമെന്നും മുടി നീട്ടി വളര്‍ത്തി രോഗികള്‍ക്ക് നല്‍കാം എന്നും ജഗന്‍ മനസിലാക്കി.

മാതാപിതാക്കളാണ് ജഗനെ മുടി നീട്ടി വളര്‍ത്താന്‍ പ്രോത്സാഹിപ്പിച്ചത്. അങ്ങനെ സകൂളിലെ അധ്യാപകരോടും അനുവാദം തേടി. അവരും പിന്തുണ നല്‍കി. പത്ത് മാസത്തോളം ജഗന്‍ മുടി പരിപാലിച്ചു. വെള്ളിയാഴ്ച രോഗികള്‍ക്കായി മുടി മുറിച്ച് നല്‍കി.

കട്ടപ്പനയിലെ കാന്‍സര്‍ സെന്ററിലേക്കാണ് മുടി അയച്ച് നല്‍കിയത്. സഹജീവിസ്‌നേഹം എന്താണെന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ കാണിച്ചുതരുകയാണ് ഈ കൊച്ചുമിടുക്കന്‍.

മുടി വളര്‍ത്തിയപ്പോഴുണ്ടായ എല്ലാ പരിഹാസങ്ങളും ജഗന്‍ ചിരിച്ചുതള്ളി. അവന് എല്ലാ പിന്തുണയും നല്‍കി വീട്ടുകാരും അധ്യാപകരും കൂടെ നിന്നു. നെടുങ്കണ്ടം പുതിയ വീട്ടില്‍ ഹരികുമാറാണ് പിതാവ്. മാതാവ് ശ്രീവിദ്യ. സഹോദരി ജാന്‍വി ഹരികുമാര്‍.

Content Highlights: hair donation for cancer patients good news and inspirational story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented