സ്ത്രീധന പരാതികൾ കൈകാര്യം ചെയ്യാൻ പുതിയ മാർഗനിർദേശങ്ങൾ


1 min read
Read later
Print
Share

പുതിയ മാർഗനിർദേശങ്ങൾ

പ്രതീകാത്മകചിത്രം | Photo: Gettyimages.in

കൊച്ചി: സ്ത്രീധനപീഡനങ്ങളും മരണങ്ങളും കൂടുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ വനിത-ശിശു വികസന വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വകുപ്പിന്‌ കീഴിലുള്ള ജില്ലാ ഓഫീസർമാരെ സ്ത്രീധന നിരോധന ഓഫീസർമാരായി നിയമിച്ചിരുന്നു. ഇവർക്കായാണ് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

2004-ലെ സ്ത്രീധന നിരോധന ചട്ടപ്രകാരം പരാതിക്കാരിയോ മാതാപിതാക്കളോ ബന്ധുക്കളോ ക്ഷേമസ്ഥാപനങ്ങൾ മുഖേനയോ, നേരിട്ടോ ലഭ്യമാക്കുന്ന എല്ലാ പരാതികളും സ്വീകരിക്കണം എന്നതാണ് പ്രധാന നിർദേശം. അന്വേഷണത്തിന്റെ വിശദാംശങ്ങളും തുടർനടപടി വിവരങ്ങളും രജിസ്റ്ററിൽ സൂക്ഷിക്കണം. 30 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പായി റിപ്പോർട്ട് സമർപ്പിക്കണം.

പോലീസിലും കോടതികളിലും എത്തുന്ന കേസുകളിൽ സജീവമായി ഇടപെട്ട് പരാതിക്കാരിക്ക് നീതി ഉറപ്പാക്കണം. പരാതികളിൽ പോലീസ് നടപടിയുടെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ബന്ധപ്പെട്ടവർക്ക് റഫർ ചെയ്യണമെന്നും സർക്കുലറിലുണ്ട്.

Content Highlights: Guidelines for Dowry Complaints

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
installation

2 min

ആര്‍ട്ട് എക്‌സിബിഷന്‍ കാണണമെങ്കില്‍ നഗ്നമോഡലുകള്‍ക്കിടയിലൂടെ ഞെരുങ്ങിക്കയറണം; വിവാദവും അഭിനന്ദനവും

Sep 21, 2023


amy jackson

1 min

എമി ജാക്‌സണ് ഇത് എന്തുപറ്റി?; ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രങ്ങള്‍

Sep 22, 2023


sai pallavi

1 min

'കുടുംബം പോലെയുള്ള സുഹൃത്തുക്കള്‍ ഉള്‍പ്പെടുമ്പോള്‍ പ്രതികരിക്കേണ്ടിവരും'; തുറന്നടിച്ച് സായ് പല്ലവി

Sep 22, 2023


Most Commented