പൂമാലയുമായി ആമസോൺ ഡെലിവെറി ബോയ് വിവാഹ വേദിയിൽ | Photo: linkedin/ krishna varshney
വിവാഹത്തിനിടയിലുണ്ടാകുന്ന പല രസകരമായ സംഭവങ്ങളുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താലി കെട്ടാന്‍ കഴിയാതെ വിഷമിക്കുന്ന വരന്റേയും വധുവായ മകളെ ചുംബിക്കുന്നതിന് പകരം ഭാര്യയെ ചുംബിക്കുന്ന അച്ഛന്റേയുമെല്ലാം വീഡിയോ നമ്മള് കണ്ടതാണ്. ഇതുപോലെ ഒരു വിവാഹ കുറിപ്പാണ് ഇപ്പോള്‍ ലിങ്ക്ഡ് ഇന്നില്‍ വൈറലാകുന്നത്.
ആമസോണിലെ ഗ്രൂപ്പ് ഓപ്പറേഷണല്‍ മാനേജറായ വധുവിന് വരന് ഒരുക്കുന്ന സര്‍പ്രൈസാണ് ഈ പോസ്റ്റിലുള്ളത്. വിവാഹസമയത്ത് കഴുത്തില്‍ ചാര്‍ത്തേണ്ട പൂമാല നഷ്ടപ്പെട്ടതായി വരന് അഭിനയിക്കുകയായിരുന്നു. തുടര്‍ന്ന് ആമസോണ്‍ ഡെലിവെറി ബോയ് ഒരു ബോക്സുമായി സ്റ്റേജിലെത്തി. അയാളുടെ കൈയിലെ ബോക്സില്‍ പൂമാലയാണുണ്ടായിരുന്നത്. ഇതുകണ്ട് ചിരിയടക്കുന്ന വധുവിനേയും ചിത്രത്തില്‍ കാണാം.
ഗൂഗ്ള്‍ ആഡ്സ് സീനിയര്‍ മാനേജര്‍ കൃഷണ വര്‍ഷ്ണിയുടേയും ആമസോണ്‍ ജീവനക്കാരി ഫാഗുനി ഖന്നയുടേയും വിവാഹത്തിനിടേയാണ് ഈ രസകരമായ സംഭവമുണ്ടായത്. 'ആമസോണില്‍ ജോലി ചെയ്യുന്ന എന്റെ ഭാര്യ ഫാഗുനിക്ക് ഞാനൊരു സര്‍പ്രൈസ് നല്‍രി. പൂമാല നഷ്ടപ്പെതായി ഞാന്‍ അഭിനയിച്ചു. എന്നിട്ട് അത് ആമസോണില്‍ ഓര്‍ഡര്‍ ചെയ്തു.' ചിത്രത്തിനൊപ്പം കൃഷ്ണ കുറിച്ചു.
ലിങ്ക്ഡ് ഇന്നിലെ ഈ പോസ്റ്റ് ആറായിരത്തോളം പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേര് കമന്റും ചെയ്തു. മനോഹരമായ ഒരു നിമിഷമാണ് നിങ്ങള്‍ ഭാര്യക്ക് സമ്മാനിച്ചതെന്നും പ്രിയപ്പെട്ടവര്‍ക്ക് എപ്പോഴും സര്‍പ്രൈസ് ഒരുക്കുന്നത് നല്ലതാണെന്നും ആളുകള്‍ പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..