'ഞാന്‍ എന്റെ നിധി കണ്ടുപിടിച്ചു';വധുവിനോടുള്ള പ്രണയം മലയാളത്തില്‍ പറഞ്ഞ് ആഫ്രിക്കന്‍ വരന്‍


ജെനോവയോടുള്ള പ്രണയം അവളുടെ മാതൃഭാഷയില്‍ പറയണമെന്നത് ഡെന്‍സണിന്റെ ആഗ്രഹമായിരുന്നു.

ജെനോവ ജൂലിയനും ഡെൻസണും | photo: instagram/ jenova julian

വിവാഹ ദിനത്തില്‍ ഓരോ സ്ത്രീയും ഏറ്റവും സന്തോഷത്തോടെ ഇരിക്കാനാണ് അഗ്രഹിക്കുന്നത്. ജീവിതകാലം മുഴുവന്‍ ഒരുമിച്ചു ജീവിക്കേണ്ട വ്യക്തിയുടെ കൈപിടിക്കുന്ന ദിവസം. അങ്ങനെയൊരു നിമിഷത്തില്‍ പ്രിയതമനില്‍ നിന്ന് പ്രിയപ്പെട്ടൊരു സമ്മാനം കൂടി കിട്ടിയാലോ..വിവാഹം ഏറ്റവും നിറപ്പകിട്ടാര്‍ന്നതായി മാറാന്‍ ആ സമ്മാനം മാത്രം മതി.

അത്തരമൊരു സമ്മാനത്തിന്റെ വീഡിയോയാണ് ആഫ്രിക്കന്‍ മലയാളിയായ ജെനോവ ജൂലിയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ആഫ്രിക്കന്‍ വംശജനായ ഭര്‍ത്താവ് ഡെന്‍സണ്‍ എ പ്രയര്‍ വിവാഹ ദിനത്തില്‍ മലയാളം സംസാരിക്കുന്നതാണ് ആ വീഡിയോയിലുള്ളത്. ജെനോവയോടുള്ള പ്രണയം അവളുടെ മാതൃഭാഷയില്‍ പറയണമെന്നത് ഡെന്‍സണിന്റെ ആഗ്രഹമായിരുന്നു. അതു ജെനോവയ്ക്കും കുടുംബത്തിനും വലിയ സര്‍പ്രൈസുമായി.

'ഞാന്‍ എന്റെ ഭാര്യയെ കണ്ടുപിടിച്ചു. എന്റെ നിധി കണ്ടുപിടിച്ചു. എനിക്ക് ഇന്ന് ദൈവത്തിന്റെ കൃപ കിട്ടി. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.' ഡെന്‍സണ്‍ മലയാളത്തില്‍ പറയുന്നു. ഡെന്‍സണ്‍ന്റെ ഓരോ വാക്കും ജെനോവയുടെ ബന്ധുക്കള്‍ കൈയടിയോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ജെനോവയുടെ കണ്ണുകളോട് സംവദിച്ച്, പ്രണയാതുരമായ വാക്കുകളില്‍, കൃത്യമായ ഉച്ഛാരണത്തോടെയായിരുന്നു ഡെന്‍സണ്‍ന്റെ മലയാളം. ഇതുകേട്ട് തൂവാലകൊണ്ട് ജെനോവ കണ്ണീരൊപ്പുന്നതും വീഡിയോയില്‍ കാണാം.

ജെനോവ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'എന്റെ ഭര്‍ത്താവ് വളരെ പ്രയാസപ്പെട്ട് മലയാളം പഠിച്ചെടുത്തു. ആ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല' വീഡിയോടൊപ്പം ജെനോവ കുറിക്കുന്നു. വളരെ മനോഹരമായിരിക്കുന്നു എന്ന് നിരവധി പേരാണ് ആ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Content Highlights: groom learned and said part of his wedding vows in brides native tongue malayalam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented