വിവാഹച്ചടങ്ങിനിടെ വരന് ചുവട് പിഴച്ചു; വധുവിന് മുഖത്ത് ചവിട്ടേറ്റു


വധുവും വരനും വിവാഹ വസ്ത്രത്തില്‍ നൃത്തം ചെയ്യുന്നതിനിടേയായിരുന്നു അമളി പറ്റിയത്.

വരന്റെ ചവിട്ടേറ്റ് നിലത്തുവീഴുന്ന വധു | Photo: twitter/ NegrosConAtaud

വിവാഹത്തിനിടെ പല തരത്തിലുള്ള അബദ്ധങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. വരന്‍ കടന്നുവരുമ്പോള്‍ പന്തല്‍ വീഴുന്നത്, വധൂവരന്‍മാര്‍ ആടിക്കൊണ്ടിരിക്കെ ഊഞ്ഞാല്‍ പൊട്ടിവീഴുന്നത്, ആഘോഷത്തിനായി കൊണ്ടുവന്ന കേക്ക് മുറിക്കുന്നതിന് മുമ്പ് താഴെ വീഴുന്നത് തുടങ്ങി നിരവധി അബദ്ധങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്. വിവാഹച്ചടങ്ങിന് ശേഷം നടക്കുന്ന നൃത്തത്തിനിടെ വരന് സംഭവിച്ച അബദ്ധമാണ് ഈ വീഡിയോയിലുള്ളത്. വധുവും വരനും വിവാഹ വസ്ത്രത്തില്‍ നൃത്തം ചെയ്യുന്നതിനിടേയായിരുന്നു അമളി പറ്റിയത്.

വധു വരന് മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ്. വധുവിന്റെ തലയ്ക്ക് മുകളിലൂടെ കാല്‍ വീശിയെടുത്ത് നൃത്തം ചെയ്യാന്‍ ശ്രമിച്ചതാണ് വരന്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ പിഴച്ച് കാല്‍ നേരെ വധുവിന്റെ മുഖത്താണ് ചെന്നിടിച്ചത്. ഇതിന്റെ ആഘാതത്തില്‍ വധു ഒരു വശത്തേക്ക് ചരിഞ്ഞുവീണു. തുടര്‍ന്ന് ഇവര്‍ ദേഷ്യത്തോടെ മുഖത്ത് കൈവെച്ച് എഴുന്നേല്‍ക്കുന്നതും വരന്‍ ചേര്‍ത്തുപിടിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

Content Highlights: groom kicks bride in the face while dancing at their wedding viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented