വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ i_love_yau_1430
വിവാഹദിനത്തില്‍ വരനും വധുവും കളിക്കുന്ന നൃത്തം പലപ്പോഴും വൈറലാകാറുണ്ട്. ഇതില്‍ പലതിനും പിന്നില്‍ ദിവസങ്ങളോളം നീണ്ട പരിശീലനമുണ്ടാകാറുണ്ട്. ഇപ്പോള്‍ വിവാഹത്തിന്റെ ഒരുക്കങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ് നൃത്ത പഠനവും.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുകയാണ്. വിവാഹ മണ്ഡപത്തില്‍ എല്ലാം മറന്ന് ഡാന്‍സ് കളിക്കുന്ന വധുവാണ് ഈ വീഡിയോയിലുള്ളത്. ഒരു പുഞ്ചിരിയോടെ ഇതെല്ലാം ആസ്വദിക്കുന്ന വരനേയും വീഡിയോയില്‍ കാണാം. ഇടയ്ക്ക് മറ്റുള്ളവരേയും ഡാന്‍സ് കളിക്കാനായി വരന്‍ വേദിയിലേക്ക് ക്ഷണിക്കുന്നുണ്ട്.
ഇതിനിടയില്‍ വധു നൃത്തം നിര്‍ത്തിവെച്ച് വരനോടും ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സ്റ്റെപ്പുകള്‍ അത്ര വശമില്ലാത്ത വരന്‍ വധുവിനോട് പഠിപ്പിച്ചുതരാന്‍ ആവശ്യപ്പെടുകയാണ്. തുടര്‍ന്ന് വധു സ്റ്റെപ്പുകള്‍ കാണിച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം.
പിയ ഷാനി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇതുവരെ 70 ലക്ഷം പേര്‍ ഇതു കണ്ടു. ഒന്നര ലക്ഷത്തോളം ആളുകള്‍ ലൈക്കും ചെയ്തു. നിരവധി പേര്‍ ഇരുവരേയും അഭിനന്ദിച്ച് കമന്റും ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ പോസിറ്റീവിറ്റി നിറയ്ക്കുന്ന വീഡിയോ ആണെന്നും ഇതില്‍ ഏച്ചുകെട്ടലുകള്‍ ഇല്ലെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: groom has the cutest reaction to bride dancing viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..