പച്ച ഷീർ സാരിയിൽ ഇമാരിയും അനു്ഷ്കാ ശർമയും | Photo: Instagram/ imagesbyimari/ anushka sharma
അടുത്തിടെ വിവാഹിതരായ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്ലിനും ഇന്ത്യന്‍ വംശജയായ വധു വിനി രാമനും ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ ദിവസം സ്വീകരണം നല്‍കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബയോ ബബ്ളിനുള്ളിലായിരുന്നു പ്രിയ താരത്തിനും പത്നിക്കും ആര്‍സിബി ടീം സ്വീകരണമൊരുക്കിയത്.
പാട്ടും നൃത്തവുമായി ആഘോഷമായ പരിപാടിയില്‍ ചര്‍ച്ചയാകുന്നത് താരങ്ങള്‍ അണിഞ്ഞ വസ്ത്രങ്ങളാണ്. വിദേശ താരങ്ങളടക്കം ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ചടങ്ങിനെത്തിയത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ടീം ക്യാപ്റ്റനും ദക്ഷിണാഫ്രിക്കന്‍ താരവുമായ ഫാഫ് ഡുപ്ലെസിസിന്റേയും കുടുംബത്തിന്റേയും വസ്ത്രങ്ങളായിരുന്നു.
ഡുപ്ലെസിസ് പിങ്ക് കുര്‍ത്തയും പൈജാമയും ധരിച്ചപ്പോള്‍ പച്ച സാരിയായിരുന്നു ഭാര്യ ഇമാരിയുടെ വേഷം. ഇളം പിങ്ക് നിറത്തിലുള്ള ഫ്രോക്കുകളാണ് ഇവരുടെ മക്കള്‍ ധരിച്ചത്.
ഗോള്‍ഡന്‍ വര്‍ക്കുള്ള പച്ച ഷീര്‍ സാരിയായിരുന്നു ഇമാരിയുടേത്. അതേ നിറത്തിലുള്ള പ്ലെയിന്‍ സില്‍ക് ബ്ലൗസ് ആണ് ഇതിനൊപ്പം ധരിച്ചത്. മിനിമല്‍ ആക്സസറീസും ഗ്ലോ മേക്കപും ഓപ്പണ്‍ ഹെയര്‍ സ്റ്റൈലും ഇമാരിയുടെ ഇന്ത്യന്‍ ലുക്കിന് കൂടുതല്‍ മിഴിവേകി.
ഇതിന്റെ ചിത്രങ്ങള്‍ ആര്‍സിബി ടീമും ഡുപ്ലെസിസും ഇമാരിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകര്‍ ഈ ചിത്രങ്ങള്‍ക്ക് കമന്റുമായെത്തി. ശരിക്കുമൊരു ഇന്ത്യന്‍ കുടുംബം പോലെ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ആര്‍സിബിയില്‍ ഡുപ്ലെസിസിന്റെ സഹതാരമായ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കാ ശര്‍മയുടെ സാരി കടം വാങ്ങിയതാണോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ സംശയം. പച്ച ഷീര്‍ സാരിയുടുത്തുള്ള അനുഷ്കയുടെ ചിത്രവും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Glenn Maxwell Vini Raman's wedding faf du plessis and wife imari shines in indian traditional look
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..