Photo: twitter.com|ANINewsUP
വിദ്യാഭ്യാസത്തിനു വേണ്ടി പതിനഞ്ചുകാരിയായ ഒരു പെൺകുട്ടി സമർപ്പിച്ച നിശ്ചയദാർഢ്യത്തിന്റെ കഥയാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള സന്ധ്യ സഹാനി എന്ന മിടുക്കിയാണ് കഥയിലെ താരം. വെള്ളപ്പൊക്കത്താൽ ഉഴലുന്ന ഉത്തർപ്രദേശിലെ ഖൊരഗ്പുരിൽ നിന്ന് തോണി തുഴഞ്ഞ് വിദ്യാലയത്തിലേക്ക് പോകുന്ന സന്ധ്യയുടെ ചിത്രങ്ങളും വൈറലായിരുന്നു.
സന്ധ്യ കഷ്ടപ്പെട്ട് സ്കൂളിലേക്ക് പോകുന്നതിന് പിന്നിലും കാരണമുണ്ട്. സ്മാർട് ഫോൺ ഇല്ലാതിരുന്നതിനാൽ ഓൺലൈൻ ക്ലാസുകളിലൊന്നും സന്ധ്യക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇതിനിടെ സ്കൂൾ തുറന്നപ്പോൾ ഏതുവിധേനയും പോകാൻ തീരുമാനിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ടപ്പോഴും പിന്തിരിഞ്ഞില്ല, പകരം തോണി തുഴഞ്ഞ് സ്കൂളിൽ പോവുകയായിരുന്നു.
നിരവധി പേരാണ് സന്ധ്യയുടെ നിശ്ചയദാർഢ്യത്തേയും പഠനത്തോടുള്ള അഭിരുചിയേയും പ്രശംസിച്ച് രംഗത്തെത്തിയത്. സ്കൂളിൽ പോകുന്നതു മുടക്കാൻ കാരണം കണ്ടെത്തുന്ന കുട്ടികൾ സന്ധ്യയുടെ ജീവിതം അറിയണം എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. പ്രശസ്തർ ഉൾപ്പെടെ നിരവധി പേരും സന്ധ്യക്ക് അഭിനന്ദനവുമായെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സന്ധ്യയുടെ ധീരതയെ അഭിനന്ദിച്ച് ട്വിറ്ററിൽ വാർത്ത പങ്കുവെച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..