'അവന് ആര്‍സിബിയെ ആരാധിക്കാനാകുമെങ്കില്‍ ആ പെണ്‍കുട്ടിയോടും വിശ്വസ്തത പുലര്‍ത്താനാകും'


പലപ്പോഴും പുരുഷന്‍മാരാണ് വിവാഹഭ്യര്‍ഥന നടത്താറുള്ളതെങ്കില്‍ ഇത്തവണ യുവതിയാണ് കാമുകനെ പ്രൊപ്പോസ് ചെയ്തത്.

ഐപിഎല്ലിനിടെ വിവാഹഭ്യർഥന | Photo: twitter/ipl

പുണെ: ഐപിഎല്ലിനിടെ വിവാഹഭ്യര്‍ഥന നടത്തുന്നത് ഇപ്പോള്‍ പതിവുകാഴ്ച്ചയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചാഹര്‍ വരെ ഇത്തരത്തില്‍ കാമുകിയോട് വിവാഹം ചെയ്‌തോട്ടെ എന്ന് ചോദിച്ചയാളാണ്. ബുധനാഴ്ച പുണെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന ബാംഗ്ലൂര്‍-ചെന്നൈ ഐപിഎല്‍ മത്സരത്തിനിടയിലും ഇത്തരത്തില്‍ ഒരു വുവാഹാഭ്യര്‍ഥന നടന്നു.

എന്നാല്‍ ഇത്തവണത്തേതിന് ഒരു വ്യത്യാസമുണ്ടായിരുന്നു. പലപ്പോഴും പുരുഷന്‍മാരാണ് വിവാഹഭ്യര്‍ഥന നടത്താറുള്ളതെങ്കില്‍ ഇത്തവണ യുവതിയാണ് കാമുകനെ പ്രൊപ്പോസ് ചെയ്തത്. ചെന്നൈയുടെ ബാറ്റിങ് സമയത്തായിരുന്നു സംഭവം.

വനിഡു ഹസരംഗ എറിഞ്ഞ 11-ാം ഓവറിനിടെ യുവതി ഒരു ബാംഗ്ലൂര്‍ ആരാധകനോട് വിവാഹഭ്യര്‍ഥന നടത്തുകയായിരുന്നു. ഗാലറിയില്‍ മുട്ടുകുത്തി നിന്ന യുവതി യുവാവിന്റെ വിരലില്‍ വിവാഹ മോതിരം അണിയുക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഈ ഓവറിലെ അവസാന പന്തില്‍ ഡെവണ്‍ കോണ്‍വേ സിക്‌സറിലേക്ക് പറത്തി പ്രൊപ്പോസലിന് കൂടുതല്‍ നിറം പകര്‍ന്നു.

ഇതിനു പിന്നാലെ ട്വീറ്റുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും രംഗത്തെത്തി. ആര്‍സിബി ആരാധകരോട് വിവാഹഭ്യര്‍ഥന നടത്തുന്ന മിടുക്കിയായ പെണ്‍കുട്ടി. ആര്‍സിബിയെ ആത്മാര്‍ഥമായ ആരാധിക്കാന്‍ അവനു കഴിയുമെങ്കില്‍ തീര്‍ച്ചയായും പങ്കാളിയോടും ആ വിശ്വസ്തത പുലര്‍ത്താനാകും. വിവാഹഭ്യര്‍ഥന നടത്താന്‍ പറ്റിയ ദിവസം'- തമാശയായി വസീം ജാഫര്‍ കുറിച്ചു. മത്സരത്തില്‍ ആര്‍സിബി 13 റണ്‍സിന് ചെന്നൈയെ തോല്‍പ്പിച്ചു.

Content Highlights: Girl proposes to her boyfriend during RCB vs CSK match ipl 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section




Most Commented