വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ juicybodygoddess2.0
ശരീരഭാരം കൂടുതലുള്ളവര്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്. മിക്ക കടകളിലും ഇത്തരത്തിലുള്ളവര്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഉണ്ടാകില്ല. അതുകൊണ്ട്തന്നെ അവരുടെ ഷോപ്പിങ് മണിക്കൂറുകളോളം നീണ്ടുപോകും.
ഇങ്ങനെ ആറു മണിക്കൂറോളം കടകള്‍ കയറി ഇറങ്ങിയ ഒരു പെണ്‍കുട്ടിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോര്‍ത്ത് കരോലിനയിലാണ് ഈ സംഭവം. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് 18-കാരി ഷോപ്പിങ്ങിന് എത്തിയത്.
പ്ലസ് സൈസ് വസ്ത്രങ്ങള്‍ ധാരാളമുള്ള നോര്‍ത്ത് കരോലിനയിലെ ബുട്ടിക്കിലാണ് ഒടുവില്‍ പെണ്‍കുട്ടി എത്തിയത്. 400 ഡോളറില്‍ ഒതുങ്ങുന്ന വസ്ത്രമായിരുന്നു അവളുടെ ബജറ്റ്. കുറേ വസ്ത്രങ്ങള്‍ ധരിച്ചുനോക്കി. അതില്‍പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ഗൗണ്‍ ആയിരുന്നു അവള്‍ക്ക് നന്നായി ഇണങ്ങുന്നത്. എന്നാല്‍ ഇതിന്റെ വില ബജറ്റിനേക്കാള്‍ 300 ഡോളര്‍ കൂടുതലായിരുന്നു. ഇതോടെ അവളും കുടുംബവും ആശയക്കുഴപ്പത്തിലായി.
എന്നാല്‍ കടയുടെ ഉടമ അവള്‍ക്കൊരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. ആ വസ്ത്രം സൗജന്യമായി നല്‍കി. ഏതോ ഒരു മാലാഖ അവര്‍ക്ക് ആ ഉടുപ്പ് സൗജന്യമായി നല്‍കണമെന്ന് തന്റെ ഉള്ളിലിരുന്ന് പറഞ്ഞതായി കടയുടമ ലൂസില്ല പറയുന്നു. ആ സമയത്ത് വീട്ടുകാരുടേയും പെണ്‍കുട്ടിയുടേയും മുഖത്തുണ്ടാകുന്ന സന്തോഷവും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ വൈറലാണ്.
Content Highlights: girl drives 6 hours to find ideal prom dress store owner gives outfit for free
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..