gal_gadot Instagram images
അമ്മയാവുക മുലയുട്ടുക തുടങ്ങിയവയിക്ക് കാല്പനിക ഭാവം നല്കി വാഴ്ത്തുമ്പോഴും ഒരോ സ്ത്രീയും പട പൊരുതി കൊണ്ടിരിക്കുകയാണ്. അമ്മയായതിന് ശേഷവും തൊഴില്‍ മേഖലയില്‍ സജീവമായി നില്ക്കുക ബുദ്ധിമുട്ടാണെന്ന ധാരണകളെ തിരുത്തി കുറിക്കുന്ന നിരവധി പേര് നമുക്ക് ചുറ്റുമുണ്ട്. വണ്ടര്‍ വുമണ്‍ എന്ന പ്രശ്സ്ത ഹോളിവുഡ് ചിത്രത്തിലൂടെ ഗാല്‍ ഗാഡോറ്റിനെ ഏവര്‍ക്കും പരിചിതമാണ്. ഷൂട്ടിങ്ങ് സെറ്റിലിരുന്ന് മുലപ്പാല്‍ ശേഖരിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്
ഗാഡറ്റ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പങ്കുവെച്ചത്. മേക്കപ്പ് ചെയ്യുന്നതിനിടയില്‍ ബ്രസ്റ്റ് പമ്പിന്റെ സഹായത്തോടെ മുലപ്പാല്‍ ശേഖരിക്കുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്. മൂന്നാമത്തെ പെണ്‍കുഞ്ഞിന് കഴിഞ്ഞ് ജൂണിലാണ് ഗാഡേറ്റ് ജന്മം നല്‍കിയത്.
മുലയൂട്ടന്നത് പ്രോത്സാഹിപ്പിച്ചു കൊണ്ട് നേരത്തെ തന്നെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. സോഫിയ ഡി മാര്‍ട്ടിനോ മുലയുട്ടുന്നതിന് സഹായകരമായ വസ്ത്രം അണിഞ്ഞു കൊണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇത് വലിയ രീതിയില്‍ തന്നെ ചര്‍ച്ചയ്ക്ക് വഴി തുറന്നു.
Content Highlights: Gal Gadot shares a photo of herself pumping breast milk on set
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..