മുകിൽ മേനോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം : Photo :instagram.com/mukilmenon/
തലമുടി നരച്ച രണ്ടു കൂട്ടുകാരികള്‍ കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നു. കഥകളും തമാശകളും പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. 80 വര്‍ഷത്തെ നീണ്ട സൗഹൃദത്തിന്റെ കഥയാണിത്. ഇത്രയും വലിയൊരു കാലത്തെ സൗഹൃദം നിലനിര്‍ത്താന്‍ വേണ്ടത് പ്രതിബദ്ധതയും പരിശ്രമവും തന്നെയാണ്.
അവരുടെ സൗഹൃദനിമിഷങ്ങളാണ് മുകില്മേനോന് എന്നയാള്‍ തന്റെ ഇസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. അവരുടെ വര്‍ത്തമാനങ്ങളിലും ചിരിയിലും ഗൃഹാതുരത്വം നിറയുന്നതും വീഡിയോയില്‍ കാണാം. തന്റെ മുത്തശിയുടെ വളരെ നാളത്തെ ആഗ്രഹമായിരുന്നു ആത്മസുഹൃത്തിനെ കാണുകയെന്നത്.
80 വര്‍ഷത്തിലധികം നീണ്ട സൗഹൃദമാണ് അവരുടേത്. അതിനാല്‍ അവര്‍ക്ക് തമ്മില്‍ കാണാന്‍ ഞാനൊരു അവസരമൊരുക്കി. ഇതാ ഇങ്ങനെയാണ് അവര്‍ കണ്ടുമുട്ടിയതും തങ്ങളുടെ നൊസ്റ്റാള്‍ജിയ പങ്കുവെച്ചതും-അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നവംബര്‍ ഒന്നിനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 12,000 -ലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.91000 വ്യൂവാണ് ഇതിനകം വീഡിയോ നേടിയിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയുടെ താഴെ കമന്റുമായെത്തിയത്.
രണ്ടു മുത്തശിമാരുടെ ഇത്രയും കാലത്തെ സൗഹൃദത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞ മുകില്‍ മേനോന് അനുഗ്രഹീതനാണെന്ന് ഒരാള്‍ കുറിച്ചു. വീഡിയോ കണ്ടു കരഞ്ഞുപോയെന്നും, അവരെ ദൈവം അനുഗ്രഹിക്കട്ടെയെന്നും തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.
Content Highlights: friendship, long lasting friendship, friendship goals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..