ഗർഭിണികളായ നാല് സഹോദരിമാർ | Photo: Katielee Arrowsmith SWNS
ഒരേ കുടുംബത്തിലെ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ ഒരേ സമയം ഗര്‍ഭിണിയാകുന്നത് തന്നെ അപൂര്‍വ സംഭവമാണ്. അപ്പോള്‍ ഒരു കുടുംബത്തിലെ നാല് സഹോദരിമാര്‍ ഒരേ സമയം ഗര്‍ഭിണികളായാല്‍ എങ്ങനെയുണ്ടാകും? ഇംഗ്ലണ്ടിലെ ഗുഡ്‌വില്ലെ കുടുംബത്തില്‍ അങ്ങനെയൊരു സംഭവം നടന്നു.
ആദ്യമായി അമ്മയാകുന്ന 29-കാരിയായ കെയ്‌ലി സ്റ്റുവര്‍ട്ടും അവരുടെ മൂത്ത സഹോദരിയും 35-കാരിയുമായ ജെയ് ഗുഡ്‌വില്ലെയും മെയ് അവസാന വാരം പ്രസവിക്കും. ഇരുവര്‍ക്കും ആണ്‍കുട്ടികളാണ്. കെയ്‌ലിയുടെ ആദ്യത്തെ ഗര്‍ഭധാരണമാണിത്. ജെയ് ഗുഡ്‌വില്ലെയുടെ രണ്ടാമത്തെ ഗര്‍ഭധാരണവും.
24-കാരിയായ ആമി ഗുഡ്‌വില്ലെ, 41-കാരിയായ കെറി ആന്‍ തോമസ് എന്നിവരാണ് മറ്റു ഗര്‍ഭിണികള്‍. ആമി ഓഗസ്റ്റിലും കെറി ഒക്ടോബറിലും പ്രസവിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കഴിഞ്ഞ ക്രിസ്മസിന് ആമിയാണ് താന്‍ ഗര്‍ഭിണിയാണെന്ന് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ഓരോ സഹോദരിമാരും സന്തോഷവാര്‍ത്ത പങ്കുവെയ്ക്കുകയായിരുന്നു.
നാല് സഹോദരിമാരും ഒരുമിച്ച് ഒരു വീട്ടിലാണ് താമസിക്കുന്നത്. കുടുംബത്തില്‍ ഏറ്റവും ആവേശം നിറഞ്ഞ സമയമാണ് ഇതെന്നും നഴ്‌സറിയിലും സ്‌കൂളിലും പോകുമ്പോള്‍ കുട്ടികള്‍ എല്ലാവരും ഒരേ ക്ലാസില്‍ ആയിരിക്കുമെന്നും അവര്‍ നല്ല സുഹൃത്തുക്കളായി വളരുമെന്നാണ് പ്രതീക്ഷയെന്നും സഹോദരിമാര്‍ പറയുന്നു.
നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 22 പേര്‍ നിലവില്‍ ഗുഡ്‌വില്ലെ കുടുംബത്തിലുണ്ട്. 27-കാരിയായ കിം ഗുഡ്‌വില്ലെ, 21-കാരി ജോഡി ഗുഡ്‌വില്ലെ എന്നിങ്ങനെ രണ്ട് സഹോദരിമാര്‍ കൂടി ഇവര്‍ക്കുണ്ട്. ആറ് സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്‍മാരും മാതാപിതാക്കളും കുട്ടികളും ഉള്‍പ്പെടെയാണ് 22 പേര്‍. ആഘോഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും കുഞ്ഞുങ്ങളുടെ ബഹളത്താല്‍ ഈ വീട് മുങ്ങിപ്പോകും.
Content Highlights: four sisters are all pregnant at the same time
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..