അഫ്ഗാനില്‍ കാണാതായ 4 വനിതാ ആക്ടിവിസ്റ്റുമാരെ മോചിപ്പിച്ചതായി യു.എന്‍


ജോലി ചെയ്യുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 19-ന് നടന്ന റാലിയിലാണ് വനിതാ ആക്ടിവിസ്റ്റുമാര്‍ പങ്കെടുത്തത്

അഫ്ഗാനിസ്താനിൽ പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്ന സ്ത്രീകൾ(ഫയൽചിത്രം) | Photo: A.F.P

കാബൂള്‍: അഫ്ഗാനിസ്താനില്‍ ആഴ്ചകള്‍ക്കു മുമ്പ് കാണാതായ നാല് വനിതാ ആക്ടിവിസ്റ്റുമാരെ താലിബാന്‍ മോചിപ്പിച്ചതായി യു.എന്‍. അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തശേഷം സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന റാലികള്‍ താലിബാന്‍ ബലംപ്രയോഗിച്ച് പിരിച്ചുവിടുകയും തങ്ങളെ വിമര്‍ശിക്കുന്നവരെ തടവില്‍ വയ്ക്കുകയും അനുമതിയില്ലാതെ നടക്കുന്ന പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രാദേശിക പത്രപ്രവര്‍ത്തകരെ അടിക്കുകയും ചെയ്യുന്നത് തുടരുകയാണ്.

താലിബാന് എതിരേയുള്ള ഒരു റാലിയില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെ തമാന സര്‍യ്യാബി പാര്‍യാനി, പാര്‍വാന ഇബ്രാഹിംഖേല്‍, സാഹ്‌റ മൊഹമ്മാദി, മുര്‍സാര്‍ അയര്‍ എന്നിവരെയാണ് കാണാതായത്. എന്നാല്‍, തങ്ങള്‍ ഇവരെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് താലിബാന്‍ പറഞ്ഞിരുന്നു.

നാലു വനിതാ ആക്ടിവിസ്റ്റുകള്‍ എവിടെ എന്നതുസംബന്ധിച്ചും അവരുടെ സുരക്ഷയെക്കുറിച്ചും ആഴ്ചകളായി നിലനിന്നിരുന്ന ആശങ്കകള്‍ അവസാനിച്ചിരിക്കുകയാണ്. ഇവരെ കാണാതായതിനൊപ്പം ഇവരുടെ ചില ബന്ധുക്കളെയും കാണാതായിരുന്നു. എല്ലാവരെയും താലിബാന്‍ മോചിപ്പിച്ചിരിക്കുന്നു-യുണൈറ്റഡ് നേഷന്‍സ് അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്താന്‍(യു.എന്‍.എ.എം.എ.) ട്വീറ്റ് ചെയ്തു.

ജോലി ചെയ്യുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 19-ന് നടന്ന റാലിയിലാണ് വനിതാ ആക്ടിവിസ്റ്റുമാര്‍ പങ്കെടുത്തത്. പാര്‍വാന ഇബ്രാഹിംഖേലിനെ മോചിപ്പിച്ചതായി എ.എഫ്.പി. വെള്ളിയാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം സര്‍യ്യാബി പാര്‍യാനിയെയും കാണാതാകുകയായിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ബാക്കി രണ്ടുപേരെ കാണാതായത്. കാണാതായതിന് തൊട്ട് മുമ്പ് പാര്‍യാനി സാമൂഹികമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ദയവായി സഹായിക്കണമെന്നും താലിബാന്‍ അംഗങ്ങള്‍ തന്റെ വീട്ടില്‍ വന്നുവെന്നും രണ്ട് സഹോദരിമാര്‍ വീട്ടിലുണ്ടെന്നും വീഡിയോയില്‍ അവര്‍ വിവരിച്ചു.

നിയമം ലംഘിക്കുന്നരെ അറസ്റ്റുചെയ്യാനും തടങ്കലില്‍ വയ്ക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് എ.ഫ്.പി.ക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

Content highlights: four missing afghan women activists released says un,women participated protest against taliban

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented