കുഞ്ഞിന്റെ കണ്ണീര്‍ കണ്ടുനില്‍ക്കാനായില്ല; അമ്മ ആഹാരം തേടിയിറങ്ങി


നിറകണ്ണോടെ ഒടുവില്‍ ഡിവൈ.എസ്.പി. ഓഫീസിലെത്തി. അവിടെ, ഷാജഹാനെന്ന ഉദ്യോഗസ്ഥന്‍ അമ്മ മനസ്സിന്റെ വേദനയും കുഞ്ഞുകണ്ണീരിലെ വിശപ്പിന്റെ വിളിയും തിരിച്ചറിഞ്ഞു.

ലമ്യ കുഞ്ഞുമായി

പത്തനംതിട്ട: കുഞ്ഞ് ക്ലാവിയസിന്റെ വിശന്നുള്ള കരച്ചില്‍ അമ്മ ലമ്യയ്ക്ക് കണ്ടുനില്‍ക്കാനായില്ല. കൈയ്യില്‍ കാശില്ലെങ്കിലും മകന് കഴിക്കാനുള്ളത് തേടി ആ അമ്മ വഴിയിലേക്കിറങ്ങി. ക്ലാവിയസിനെയും എടുത്ത് എന്തെന്നും എങ്ങനെയെന്നും അറിയാതെ പത്തനംതിട്ട നഗരത്തില്‍ നടന്നു.

നിറകണ്ണോടെ ഒടുവില്‍ ഡിവൈ.എസ്.പി. ഓഫീസിലെത്തി. അവിടെ, ഷാജഹാനെന്ന ഉദ്യോഗസ്ഥന്‍ അമ്മ മനസ്സിന്റെ വേദനയും കുഞ്ഞുകണ്ണീരിലെ വിശപ്പിന്റെ വിളിയും തിരിച്ചറിഞ്ഞു.

ഓഫീസിലുണ്ടായിരുന്ന ബിസ്‌കറ്റും റെസ്‌കുമെല്ലാം ലമ്യയ്ക്ക് കൈമാറി. പോലീസിന്റെ നല്ലമനസ്സിന് നന്ദിപറഞ്ഞ് തെളിഞ്ഞ മനസ്സോടെ കുഞ്ഞിനെ പുറത്ത് തൂക്കി മിസോറംകാരി മടങ്ങി. അപ്പോഴും നാളെ എന്തെന്ന ആശങ്ക ബാക്കിയായി.

ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് രണ്ട്ദിവസം മുന്‍പാണ് ലമ്യയും ഭര്‍ത്താവ് ലാഡ്രിന്‍സംഗയും ഒരുവയസ്സുള്ള മകന്‍ ക്ലാവിയസുമായി പത്തനംതിട്ടയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത്.

ലോക്ഡൗണില്‍ ഹോട്ടലടച്ചു. ഇവിടെ 20 തൊഴിലാളികള്‍ക്കൊപ്പമാണ് താമസം. കഴിഞ്ഞയാഴ്ചവരെ സന്നദ്ധസംഘടനകളുടെ പൊതിച്ചോറായിരുന്നു ഭക്ഷണം.

ആദ്യമൊക്കെ എല്ലാവരും ചേര്‍ന്ന് ആഹാരം തയ്യാറാക്കുമായിരുന്നു. ഇപ്പോള്‍ ബുദ്ധിമുട്ടിലാണെന്നും അവര്‍ പറഞ്ഞു. എല്ലാവര്‍ക്കുംകൂടി വെയ്ക്കുന്ന ആഹാരമൊന്നും ക്ലാവിയസ് കഴിക്കില്ല. മറ്റ് സാധനങ്ങള്‍ വാങ്ങിനല്‍കാന്‍ ദമ്പതിമാരുടെ കൈയില്‍ പണവും ഇല്ല.

Content Highlights: food crisis during corona period

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented