
ഗീത

തിരുവനന്തപുരം: നിപയും പ്രളയവും കോവിഡ് മഹാമാരിയുമൊക്കെ ഭീതിവിതച്ച നാളുകളിൽ മുന്നണി പോരാളിയായി നിലകൊണ്ട ഗീതയ്ക്ക് ‘ഫ്ലോറൻസ് നൈറ്റിങ്ഗേൽ’ ദേശീയ പുരസ്കാരം. രാജ്യത്തെ ഏറ്റവുംമികച്ച നഴ്സിനുള്ള കേന്ദ്രസർക്കാരിന്റെ നൈറ്റിങ്ഗേൽ അവാർഡാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിങ് സൂപ്രണ്ട് പി. ഗീതയ്ക്ക് ലഭിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിച്ചപ്പോൾ പ്രത്യേക പരിശീനംനേടിയ ഗീത ലാബിന്റെ ചുമതലയിലെത്തി. നിപ രോഗം പടർന്നപ്പോഴും പ്രളയം വന്നപ്പോഴും കോവിഡ് പിടിമുറുക്കിയപ്പോഴും ഗീതയും സംഘവും ജീവൻ പണയംവെച്ച് സേവനനിരതരായി.
2019-ൽ മികച്ച നഴ്സിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും 2018-ൽ ഐ.എം.എ. വനിതാവിഭാഗം പുരസ്കാരവും നേടിയിട്ടുള്ള കോഴിക്കോട് സിവിൽസ്റ്റേഷൻ ‘ഗീതാഞ്ജലി’യിൽ ഗീത 2020-ലാണ് നഴ്സിങ് സൂപ്രണ്ടായി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തുന്നത്. ഇവിടെ കോവിഡ് സെല്ലിന്റെ ചുമതലയാണ്.
കഴിഞ്ഞ ദിവസം ഓൺലൈനായി നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പുരസ്കാരം സമ്മാനിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ സത്യപ്രകാശാണ് ഭർത്താവ്. മകൾ അനുശ്രീ പ്രകാശ്.
Content highlights: florence nightingale prize for nurse geetha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..