പ്രിയങ്ക ശർമ| Photo: IndiaTV Screenshot
ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അക്രമികളുമായുള്ള ഒരു ഏറ്റുമുട്ടലിനിടെ രണ്ട് അക്രമികളെ കസ്റ്റടിയിലെടുത്തിരുന്നു. റോഹിത് ചൗധരി, ടിറ്റു എന്നീ അക്രമികളാണ് അറസ്റ്റിലായത്. വിജയകരമായ ആ ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത് ഒരു വനിതയാണ്.
ഈ രണ്ട് അക്രമികളുമായി ഏറ്റുമുട്ടുകയും കാലില്‍ വെടിവച്ച് കീഴ്‌പ്പെടുത്തുകയും ചെയ്തത് സബ് ഇന്‍സ്‌പെക്ടറായ പ്രിയങ്ക ശര്‍മ എന്ന പോലീസ് ഓഫീസറാണ്. ആദ്യമായാണ് ഒരു വനിതാ പോലീസ് ഓഫീസര്‍ അക്രമികളുമായുള്ള ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നതെന്ന് ഡല്‍ഹി പോലീസ് എസിപി എസ്.ടി.എഫ് പങ്കജ് പറയുന്നു.
രോഹിത്ത് ചൗധരിയും കൂട്ടാളിയും കാറില്‍ സഞ്ചരിക്കുമ്പോഴാണ് പോലീസ് പിടിയിലാകുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് റോഡ് ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പോലീസ് വെടിയുതിര്‍ത്തു. അക്രമികള്‍ തിരിച്ചും വെടിവച്ചതോടെ പ്രിയങ്കയ്ക്ക് വെടിയേറ്റിരുന്നു. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് ധരിച്ചിരുന്നതിനാല്‍ അപകടമൊന്നും ഉണ്ടായില്ലെന്നും എ.സി.പി അറിയിച്ചു. ഈ അക്രമികളെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് നാല് ലക്ഷവും രണ്ട് ലക്ഷവും വീതം പ്രതിഫലവും പോലീസ് വാഗ്ദാനം ചെയ്തിരുന്നു.
Content Highlights: First Woman SI Participates In Live Police Encounter Carried Out By Crime Branch In Delhi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..