മലപ്പുറത്തിന്റെ ഫുട്ബോൾ ഗാലറിയിൽ ഇരിപ്പിടം ഉറപ്പിച്ച് പെൺപടയും


1 min read
Read later
Print
Share

ഗോൾവല ചലിക്കുമ്പോൾ ആരവം ഏറ്റെടുത്ത് സ്ത്രീകൾ കരഘോഷം മുഴക്കി കളിക്കാർക്ക് ആവേശം പകരുന്നത് മൈതാനത്തെ വേറിട്ട കാഴ്ചയാണ്.

പൂങ്ങോട് ഫ്രണ്ട്സ് ഫുട്ബോൾ ടൂർണമെന്റിൽ സ്ത്രീകൾക്ക് ഒരുക്കിയ ഗാലറിയിൽ കളി കാണാനെത്തിയവർ

കാളികാവ്: മലപ്പുറത്തെ ഫുട്ബോൾഗാലറികളിൽ ഇനി വനിതകളുടെ ആരവവും മുഴങ്ങും. മൈതാനത്തിന്റെ മൂലയിൽനിന്ന് ചുരുക്കം ചില സ്ത്രീകൾ കളികണ്ടിരുന്ന നാളുകൾ പഴങ്കഥയാവുന്നു.

പൂങ്ങോട് ഫ്രണ്ട്സ് ഫുട്ബോൾ ടൂർണമെന്റിലാണ് വനിതകൾക്കായി പ്രത്യേക ഗാലറി ഒരുക്കിയത്. ആദ്യമായാണ് സെവൻസ് മത്സരങ്ങൾ കാണാൻ സ്ത്രീകൾക്കു മാത്രമായി പ്രത്യേക ഇരിപ്പിടം ഒരുക്കുന്നത്. പന്തുകളി ചില്ലറക്കാര്യമല്ല എന്നു ബോധ്യപ്പെട്ട സ്ത്രീകളും ഉറപ്പിച്ചിരിക്കുകയാണ്. കിട്ടിയ ഇരിപ്പിടം ഇനി കൈവിട്ട് കൊടുക്കില്ല.

മൈതാനത്തേക്ക് ഇപ്പോൾ വീട്ടമ്മമാർ ഏറെ എത്തുന്നുണ്ട്. ടിക്കറ്റ് എടുത്താണ് വരവ്. കളിക്കളത്തിലിറങ്ങുന്നവർക്കും പന്തിനുപിറകേ പായുന്നവർക്കും കട്ടപ്പിന്തുണ നൽകുന്നുമുണ്ട്. സംഘാടകരുടെ കണക്കു കൂട്ടലെല്ലാം തെറ്റിച്ചാണ് സ്ത്രീകൾ പൂങ്ങോട് മൈതാനത്തേക്ക് എത്തുന്നത്. നീക്കിവെച്ച ഇരിപ്പിടം തികയുന്നില്ല എന്ന പരാതിയും ഉയരുന്നു.

ഗോൾവല ചലിക്കുമ്പോൾ ആരവം ഏറ്റെടുത്ത് സ്ത്രീകൾ കരഘോഷം മുഴക്കി കളിക്കാർക്ക് ആവേശം പകരുന്നത് മൈതാനത്തെ വേറിട്ട കാഴ്ചയാണ്. കുടുംബസമേതവും മൈതാനത്ത് എത്തുന്നവരുണ്ട്. സ്ത്രീകളുടെ പൂർണപിന്തുണ ടൂർണമെന്റിന് പുത്തൻപ്രതീക്ഷ നൽകുന്നതായി പൂങ്ങോട് ഫ്രണ്ട്സ് ചെയർമാൻ നീലേങ്ങാടൻ ജാഫർ, കൺവീനർ സതീശൻ പൂങ്ങോട് എന്നിവർ പറഞ്ഞു.

Content Highlights: female audience, poongode friends football gallery, women empowerment

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
isha ambani

2 min

ചെലവ്‌ 914 കോടി, വിവാഹവസ്ത്രത്തിന് നാല് കോടി; ലോകത്തേറ്റവും ആഡംബരം നിറഞ്ഞ വിവാഹം ഇഷ അംബാനിയുടേതല്ല !

Sep 28, 2023


Lekshmy Nandan

'ലളിതമായ വിവാഹം എന്നത് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്, പങ്കെടുത്തത് അഞ്ച് പേര്‍ മാത്രം'; ലക്ഷ്മി

Sep 26, 2023


shadab malik

ഇൻസ്റ്റഗ്രാംവഴി പ്രണയം; ജാർഖണ്ഡ് സ്വദേശിയെതേടി പോളിഷ് യുവതി ഇന്ത്യയിൽ, എസിയും ടിവിയും ഒരുക്കി കാമുകൻ

Jul 20, 2023


Most Commented