'ഇനി എന്നും ഒരുമിച്ച്'; ലെഹംഗ അണിഞ്ഞ് നിറചിരിയോടെ ആദിലയും ഫാത്തിമയും 


ആദില നസ്‌റിനും ഫാത്തിമ നൂറയും | Photo: instagram/ adhila nasarin

സ്വവര്‍ഗ പ്രണയത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പെണ്‍കുട്ടികളാണ് ആദില നസ്‌റിനും ഫാത്തിമ നൂറയും. ഏതൊരു പങ്കാളികളും ആഗ്രഹിക്കുന്നതു പോലെ ഒരുമിച്ചു ജീവിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഇരുവരും പ്രണയം വെളിപ്പെടുത്തി രംഗത്തെത്തിയത്. തന്റെ പങ്കാളിയായ ഫാത്തിമ നൂറയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ആദില കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു.

അതിന് ശേഷം തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇരുവരും പുതിയ ജീവിതത്തിന്റെ സന്തോഷങ്ങള്‍ ചിത്രങ്ങളായും പോസ്റ്റുകളായും പങ്കുവെയ്ക്കാറുണ്ടായിരുന്നു. പുതിയ ജോലിയുടെ വിശേഷങ്ങളും കൂട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങളും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു.



ഇപ്പോള്‍ മനോഹരമായൊരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആദിലയും ഫാത്തിമയും. ലെഹംഗ അണിഞ്ഞ് വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇത്. തന്റെ കൂടെയുള്ള ജീവിതം തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചാണ് ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ആദില പോസ്റ്റ് ചെയ്തത്. 'ഞങ്ങളുടെ ലക്ഷ്യം നിറവേറിയിരിക്കുന്നു; ഇനി എന്നും ഒരുമിച്ച്' എന്ന ക്യാപ്ഷനോടെ ഫാത്തിമയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

ബ്ലാക്ക് ആന്റ് സില്‍വര്‍ കോമ്പിനേഷനിലുള്ള ലെഹംഗയാണ് ആദില ചധരിച്ചത്. തവിട്ട് നിറത്തിലുള്ള ഡിസൈനര്‍ ലെഹംഗയായിരുന്നു ഫാത്തിമയുടെ വേഷം. ഇതിനൊപ്പം ഇരുവരും ഹെവി ഓര്‍ണമെന്റ്‌സും ഉപയോഗിച്ചു.

ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്‌. മനോഹരമായ ചിത്രങ്ങളാണെന്നും എന്നു ഇതുപോലെ സ്‌നേഹത്തില്‍ കഴിയാനാകാട്ടെ എന്നും ആളുകള്‍ പ്രതികരിച്ചു.

Content Highlights: fathima noora and adhila nasarin lesbian couple engagement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented