'ഒത്തുപോകാന്‍ കഴിയില്ലെങ്കില്‍ തൊഴികൊള്ളാന്‍ നില്‍ക്കാതെ ഇറങ്ങിപ്പോരുക'; വൈറലായി ഒരച്ഛന്റെ കുറിപ്പ്


ഒരു പങ്കാളി വേണമെന്ന് തോന്നുന്ന കാലത്തു മാത്രം വിവാഹം ചെയ്താല്‍ മതിയെന്നും പിറന്നാള്‍ കുറിപ്പില്‍ അച്ഛന്‍ പറയുന്നു. 

വർഗീസ് പ്ലാത്തോട്ടം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച മകളുടെ ചിത്രം

കളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ഒരച്ഛന്‍. നല്ല വിദ്യാഭ്യാസവും സ്വന്തമായി വരുമാനവുമില്ലാത്ത സ്ത്രീകള്‍ക്ക് മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്നും ഒരു പങ്കാളി വേണമെന്ന് തോന്നുന്ന കാലത്തു മാത്രം വിവാഹം ചെയ്താല്‍ മതിയെന്നും പിറന്നാള്‍ കുറിപ്പില്‍ അച്ഛന്‍ പറയുന്നു.

സഹജീവി ആയി കരുതുന്ന, ബോധമുള്ള ഒരുത്തനെ കല്ല്യാണം കഴിക്കണമെന്നും ഇനി അങ്ങനെ ചെയ്തില്ലെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. വിവാഹത്തിന് ശേഷം ഒത്തുപോകാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോരണമെന്നും അച്ഛന്‍ മകളെ ഉപദേശിക്കുന്നു.

കണ്ണൂരിലെ ചറുപുഴക്കാരനായ വര്‍ഗീസ് പ്ലാത്തോട്ടമാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. 3500-ല്‍ അധികം ആളുകള്‍ ഈ കുറിപ്പ് ലൈക്ക് ചെയ്തിട്ടുണ്ട്. ആയിരത്തില്‍ അധികം ആളുകള്‍ മകള്‍ക്ക് പിറന്നാള്‍ ആശംസിക്കുകയും ചെയ്തു.

വര്‍ഗീസ് പ്ലാത്തോട്ടത്തിന്റെ കുറിപ്പ് വായിക്കാം..

മകളെ..
നല്ല വിദ്യാഭ്യാസം , സ്വന്തം വരുമാനം .. അതില്ലാത്ത സ്ത്രീകള്‍ക് മറ്റു എന്ത് ഉണ്ടായിട്ടും കാര്യമില്ല .
മകളെ...
ഒരു പുഴയില്‍ വീണാല്‍ നീന്തികരപറ്റാനും , വണ്ടിഓടിക്കാനും , ഒറ്റക്കായി പോവുന്ന ഘട്ടങ്ങളില്‍ ഒരു നേരത്തെ ആഹാരം ഉണ്ടാക്കി കഴിക്കാനും , ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലരോടു 'പോടാ' എന്നു പറയാനും അറിയില്ല എങ്കില്‍ എത്ര ഉന്നതവിദ്യാഭ്യസം ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല
മകളെ..
എന്നെങ്കിലും ആവാം എന്നു തോന്നുന്ന കാലത്തു നിന്നെ സഹജീവി ആയി കരുതുന്ന , ബോധമുള്ള ഒരുത്തനെ കല്യാണം കഴിക്കുക , ഇനി കഴിച്ചില്ല എങ്കിലും ഒരു ചുക്കും സംഭവിക്കില്ല .. ഒത്തുപോവാന്‍ കഴിയുന്നില്ലഎങ്കില്‍ അവന്റെ തൊഴികൊള്ളാന്‍ നിക്കാതെ ഇറങ്ങിപ്പോരുക..ഇവിടെ നിനക്കൊരു വീടുണ്ട്..
മകളെ...
മാതൃത്വം എന്നത് മഹത്തായ സംഗതി അല്ലെന്നു ഒന്നും പറയുന്നില്ല , പക്ഷെ അതിന്റെ പത്തിരട്ടി മഹത്വം ഒണ്ടു അനാഥരായി പോയേക്കാവുന്ന രണ്ടു പെണ്‍ കുഞ്ഞുങ്ങളെ ദത്തെടുത്തു വളര്‍ത്തി അവര്‍ക്കു അമ്മയാവുന്നത് ...
മകളെ ..
കരുണയുള്ളവളായിരികുക , തന്നെക്കാള്‍ താഴ്ന്ന മനുഷ്യരോട് അലിവുള്ളവളായിരിക്കുക....
ഇന്നു ഇത്രേം മതി ബാക്കി അടുത്ത ബേ ഡേക് പറഞ്ഞുതരാ ട്ടാ ..
പിറന്നാള്‍ കുട്ടിക്ക് അപ്പന്‍ കൊറേ ഉപദേശങ്ങളും അമ്മ കുറെ സമ്മാനങ്ങളും വാങ്ങി കൊടുത്തു .


Watch Video

Content Highlights: fathers viral post about daughters birthday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented