വൈറൽ വീഡിയോയിൽ നിന്നുള്ള രംഗങ്ങൾ | Photo: instagram/ sadhnaaaa_
കുട്ടിക്കാലത്ത് പലരുടേയും പേടിസ്വപ്‌നം അച്ഛന്‍മാരായിരിക്കും. എപ്പോഴും വഴക്ക് പറയുന്ന, പെട്ടെന്ന് ദേഷ്യം പിടിക്കുന്ന അച്ഛന്‍മാരെയായിരിക്കും പലരും കണ്ടിട്ടുണ്ടാകുക. എന്നാല്‍ അങ്ങനെയുള്ള അച്ഛന്‍മാരുടെ കാലം കഴിഞ്ഞിരിക്കുന്നു എന്നാണ് ഒരു വൈറല്‍ വീഡിയോ കണ്ടാല്‍ നമുക്ക് തോന്നുക. മക്കള്‍ക്കൊപ്പം ജീവിതം ആഘോഷമാക്കാന്‍ ശ്രമിക്കുന്ന ഒരു സൂപ്പര്‍ കൂള്‍ അച്ഛനാണ് ഈ വീഡിയോയിലുള്ളത്.
നഗരത്തിലെ വഴിയോരത്ത് ഡാന്‍സ് റീല്‍ ഷൂട്ട് ചെയ്യുന്ന കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ തന്റെ മക്കളെ പ്രോത്സാഹിപ്പിക്കുകയാണ് അച്ഛന്‍. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള സാധന, പ്രണവ് ഹെഗ്‌ഡെ എന്നിവര്‍ റോഡിന് അരികില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഈ കുടുംബം അവരുടെ അടുത്തെത്തിയത്. തന്റെ മക്കളെ കൂടി ഈ ഡാന്‍സില്‍ ഉള്‍പ്പെടുത്തുമോ എന്ന് അച്ഛന്‍ ഇരുവരോടും ചോദിച്ചു. സാധനയും പ്രണവും സന്തോഷത്തോടെ സമ്മതിച്ചു.
എന്നാല്‍ നാണംകുണുങ്ങിയായ മകള്‍ ഡാന്‍സ് ചെയ്യാതെ മാറിനിന്നു. ഇതോടെ അച്ഛന്‍ ഇടപെടുകയും അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. മകള്‍ പ്രണവിനും സാധനയ്ക്കുമൊപ്പം ചുവടുകള്‍ വെച്ചതോടെ അച്ഛന്‍ സ്വയം മറന്ന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ശബ്ദവും വീഡിയോയിലുണ്ട്. പിന്നാലെ മകനും ഇരുവര്‍ക്കുമൊപ്പം ഡാന്‍സ് കളിക്കുന്നതും വീഡിയോയില്‍ കാണാം.
സാധനയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മംഗലാപുരത്തേയ്ക്കുള്ള യാത്രക്കിടെയാണ് ഈ കുടുംബത്തെ കണ്ടുമുട്ടിയതെന്ന് സാധന പോസ്റ്റില്‍ പറയുന്നു. മക്കള്‍ക്കായി ഒരുപാട് സമ്പാദ്യമുണ്ടാക്കുന്നതിലും വലിയ കാര്യമാണ് ഇത്തരത്തിലുള്ള ചെറിയ അനുഭവങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുന്നതെന്നും സാധന വ്യക്തമാക്കുന്നു. ഒരു കോടി ആളുകളാണ് ഈ വീഡിയോ കണ്ടത്. 27 ലക്ഷം ആളുകള്‍ ലൈക്കും ചെയ്തു.
Content Highlights: father encourages daughter to participate in dance ree
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..