ലയണൽ മെസ്സിയുടെ ടാറ്റൂ | Photo: AFP
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്ബോള്‍ വിജയത്തിനുപിന്നാലെ അര്‍ജന്റീനയില്‍ ലയണല്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ വന്‍തിരക്ക്. തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ടാറ്റൂ ഷോപ്പുകള്‍ക്ക് മുന്നില്‍ നീണ്ടനിരയാണ്.
അടുത്ത രണ്ടാഴ്ചത്തേക്ക് വരെയുള്ള ബുക്കിങ് ആയതായി ഷോപ്പുടമകള്‍ പറയുന്നു. മെസ്സി കപ്പില്‍ മുത്തമിടുന്നതാണ് ഭൂരിഭാഗവും പച്ചകുത്തുന്നത്. കൂടാതെ കപ്പിന്റെ ചിത്രവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മുഖവും പച്ച കുത്തുന്നവരുണ്ട്.
കഴിഞ്ഞ ദിവസം ടീമംഗങ്ങളായ എമിലിയാനോ മാര്‍ട്ടിനെസും എയ്ഞ്ചല്‍ ഡി മരിയയും ലോകകപ്പിന്റെ ചിത്രം കാലുകളില്‍ ടാറ്റൂ ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
പാമ്പും തലയോടുമൊക്കെ ടാറ്റൂ ആക്കിയിരുന്നവര്‍ ഇക്കുറി ഒന്ന് മാറ്റിപ്പിടിക്കുന്നു. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് മെസ്സിയുടെ അര്‍ജന്റീന ലോകകപ്പുയര്‍ത്തിയത്.
Content Highlights: fans line up for lionel messi tattoos
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..