അച്ഛനും അമ്മയ്ക്കുമൊപ്പം ഓദ്രേ | Photo: twitter/ shawnhaa
ഓരോ കുടുംബത്തിനും സന്തോഷം പകര്‍ന്നാണ് ഓരോ കുഞ്ഞും ജനിക്കുന്നത്. ആദ്യത്തെ കുഞ്ഞ് ആണ്‍കുട്ടിയാണെങ്കില്‍ രണ്ടാമത്തേത് പെണ്‍കുഞ്ഞ് ആകാനായിരിക്കും മിക്കവരും ആഗ്രഹിക്കുക. അതുപോലെ തിരിച്ചും ആഗ്രഹിക്കും. എന്നാല്‍ ഇതിനെല്ലാം അപ്പുറത്തുള്ള ഒരു കഥയാണ് ഇപ്പോള്‍ യുഎസില്‍ നിന്ന് പുറത്തുവരുന്നത്.
138 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു കുടുംബത്തില്‍ പെണ്‍കുട്ടി ജനിച്ചിരിക്കുന്നു. ഇപ്പോള്‍ രണ്ടാഴ്ച്ച പ്രായമുള്ള അവളുടെ പേര് ഓദ്രേ എന്നാണ്. ഇതിന് മുമ്പ് 1885-ലാണ് ഓദ്രേയുടെ അച്ഛന്റെ കുടുംബത്തില്‍ പെണ്‍കുട്ടി ജനിച്ചത്. അതിനുശേഷം പിറന്നതെല്ലാം ആണ്‍കുട്ടികളായിരുന്നു.
കുടുംബാംഗങ്ങള്‍ക്കെല്ലാം ഈ വാര്‍ത്ത ഒരു സര്‍പ്രൈസ് ആയിരുന്നുവെന്ന് ഓദ്രേയുടെ അച്ഛന്‍ ആന്‍ഡ്രൂ ക്ലര്‍ക്ക് പറയുന്നു. പത്ത് വര്‍ഷം മുമ്പ് പ്രണയിച്ചിരുന്ന കാലത്താണ് കുടുംബത്തില്‍ പെണ്‍കുട്ടികള്‍ ഇല്ലാതത്തിനെ കുറിച്ച് ആന്‍ഡ്രു ഭാര്യ കരോളിന്‍ ക്ലര്‍ക്കിനോട് പറഞ്ഞത്. അന്ന് അത് തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും സത്യമാണോ എന്ന് അറിയാന്‍ ആന്‍ഡ്രുവിന്റെ മാതാപിതാക്കളോട് ചോദിച്ചെന്നും കരോളിന്‍ പറയുന്നു.
2021-ല്‍ ഗര്‍ഭം അലസിപ്പോയതിനെ തുടര്‍ന്ന് ഇത്തവണ കൂടുതല്‍ ശ്രദ്ധയോടെയാണ് ഗര്‍ഭകാലത്തെ കണ്ടിരുന്നതെന്നും കരോളിന്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടി വേണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കണം എന്നുമാത്രമേ വിചാരിച്ചുള്ളൂവെന്നും കരോളിന്‍ ഗുഡ് മോര്‍ണിങ് അമേരിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
Content Highlights: family welcomes first daughter born over 138 years
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..