'ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ'; ഫഹദിന്റെ പിറന്നാള്‍ 'ഫാഫ' തൊപ്പിയണിഞ്ഞ് ആഘോഷമാക്കി നസ്രിയ


നസ്രിയയുടെ പിറന്നാള്‍ സമ്മാനമാണോ ഈ തൊപ്പി എന്ന് ആരാധകര്‍ ചോദിക്കുന്നു.

ഫഹദിന്റെ പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ | Photo: instagram/ nazriyafahadh

ടന്‍ ഫഹദ് ഫാസിലിന്റെ 40-ാം പിറന്നാള്‍ ആഘോഷമാക്കി നടിയും ഭാര്യയുമായ നസ്രിയ. ഫഹദിനൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

'ഹാപ്പി ബര്‍ത്‌ഡേ മിസ്റ്റര്‍ ഹസ്ബന്റ്. വൈന്‍ പോലെയാണ് ഓരോ വയസും കൂടുന്നത്. പ്രായം കൂടുന്തോറും കൂടുതല്‍ സുന്ദരമാകുന്നു. ഏറ്റവും മികച്ചത് ഇനി വരാനിരിക്കുന്നതേയുള്ളു' -ചിത്രങ്ങള്‍ക്കൊപ്പം നസ്രിയ കുറിച്ചു.

കേക്ക് മുറിക്കുന്ന ചിത്രങ്ങളില്‍ ഫഹദ് 'ഫാഫ' എന്നെഴുതിയ ചുവപ്പ് തൊപ്പിയും ധരിച്ചിട്ടുണ്ട്. ഈ തൊപ്പി ധരിച്ചുള്ള നസ്രിയയുടെ ചിത്രവുമുണ്ട്. നസ്രിയയുടെ പിറന്നാള്‍ സമ്മാനമാണോ ഈ തൊപ്പി എന്ന് ആരാധകര്‍ ചോദിക്കുന്നു.

സൗബിന്‍ ഷാഹിര്‍, അഹാന കൃഷ്ണ, കാളിദാസ് ജയറാം, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണന്‍, റോഷന്‍ മാത്യു, ഷെബിന്‍ ബെന്‍സന്‍ തുടങ്ങി നിരവധി പേര്‍ ഫഹദിന് ആശംസകളുമായി എത്തിയത്. ആ തൊപ്പി മനോഹരമായിട്ടുണ്ടെന്ന് സൗബിന്‍ കുറിച്ചപ്പോള്‍ ഒരു തൊപ്പി തനിക്കും വേണമെന്നായിരുന്നു റോഷന്റെ കമന്റ്.

മലയന്‍ കുഞ്ഞ് ആണ് ഫഹദിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അദ്ഭുത വിളക്കും എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്ന പുതിയ പ്രൊജക്ട്.


Content Highlights: fahadh faasil birthday celebration with nazriya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented