ആദ്യത്തെ കുഞ്ഞിന് 14 മാസം;രണ്ടാമതും ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി എവ്‌ലിന്‍ ശര്‍മ


എവ്‌ലിൻ ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ evlyn sharma

ണ്ടാമതും അമ്മയാകാന്‍ ഒരുങ്ങി ബോളിവുഡ് നടി എവ്‌ലിന്‍ ശര്‍മ. തന്റെ നിറവയര്‍ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് എവ്‌ലിന്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

കുഞ്ഞിനെ കൈയിലെടുക്കാൻ കാത്തിരിക്കുകയാണെന്നും രണ്ടാമത്തെ കുഞ്ഞ് ഉടനെ വരുമെന്നും എവ്‌ലിന്‍ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് കമന്റ് ചെയ്തത്.

എവ്‌ലിന്റെ ആദ്യ കുഞ്ഞിന് 14 മാസമാണ് പ്രായം. അവാ റാനിയ ബിന്ദി എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞ് ജനിച്ചത് 2021 നവംബറിലായിരുന്നു. അന്ന് പ്രസവ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളേയും സങ്കീര്‍ണതകളേയും കുറിച്ച് എവ്‌ലിന്‍ വിശദമായ കുറിപ്പ് പങ്കുവെച്ചിരുന്നു. കുഞ്ഞിന്റേയും അമ്മയുടേയും ജീവന്‍ രക്ഷിക്കാന്‍ സിസേറിയന്‍ സ്വീകരിക്കുകയായിരുന്നെന്നും എവ്‌ലിന്‍ വെളിപ്പെടുത്തിയിരുന്നു.

അവാ റാനിയ ബിന്ദിയെ മുലയൂട്ടുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ അവര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിന് താഴെ നിരവധി പേര്‍ പരിഹസിച്ച് കമന്റ് ചെയ്തു. ഇതിനെതിരെ പ്രതികരണവുമായി എവ്‌ലിനും രംഗത്തെത്തിയിരുന്നു. 'ഇത്തരം ചിത്രങ്ങളെ ഞാന്‍ മനോഹരമായി കാണുന്നു. മുലയൂട്ടുക എന്നത് സാധാരണവും ആരോഗ്യകരവുമായ കാര്യമാണ്. അതിനെ കുറിച്ചോര്‍ത്ത് ലജ്ജിക്കേണ്ട കാര്യമെന്താണ്?' അന്ന് ഒരു അഭിമുഖത്തില്‍ എവ്‌ലിന്‍ പ്രതികരിച്ചു.

2021 മെയിലാണ് എവ്‌ലിനും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ദന്ത ഡോക്ടറായ തുഷാര്‍ ബിന്ദിയും വിവാഹിതരായത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ച അവര്‍ 'ഫ്രം സിഡ്‌നി വിത്ത് ലൗ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. പിന്നീട് രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിച്ച 'യെ ജവാനി ഹെ ദീവാനി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി.

Content Highlights: evelyn sharma is expecting second child 14 months after giving birth to ava flaunts her baby bump


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented