റൂട്ടിന്റെ സെഞ്ചുറിയില്‍ ട്വെര്‍കിങ് ഡാന്‍സുമായി വനിതാ താരത്തിന്റെ ആഘോഷം; പൊട്ടിച്ചിരിച്ച് പങ്കാളി


റൂട്ടിന്റെ ഈ സെഞ്ചുറി ആഘോഷത്തോടെ വരവേറ്റത് ആരാധകര്‍ മാത്രമല്ല, ഒരു ഇംഗ്ലണ്ട് വനിതാ താരം കൂടിയാണ്

കാതറീൻ ബ്രന്റിന്റെ ഡാൻസ്/ വിവാഹ ദിനത്തിൽ കാതറീനും നതാലീ സീവറും | Photo: instagram/ natsciver

നോട്ടിങ്ഹാം: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോ റൂട്ട് മികച്ച ഫോമിലാണ് കളിക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലും റൂട്ടിന്റെ സെഞ്ചുറി ആരാധകര്‍ കണ്ടു. 176 റണ്‍സാണ് താരം നേടിയത്.

റൂട്ടിന്റെ ഈ സെഞ്ചുറി ആഘോഷത്തോടെ വരവേറ്റത് ആരാധകര്‍ മാത്രമല്ല, ഒരു ഇംഗ്ലണ്ട് വനിതാ താരം കൂടിയാണ്. ഇംഗ്ലീഷ് പേസ് ബൗളര്‍ കാതറീന്‍ ബ്രന്റാണ് ആ താരം. 'ട്വെര്‍കിങ്' ചുവടുകളോടു കൂടിയാണ് കാതറീന്‍ സെഞ്ചുറി ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ഇംഗ്ലണ്ട് ടീമിന്റെ ആരാധകരായ ബാര്‍മി ആര്‍മി ട്വീറ്റു ചെയ്തിട്ടുണ്ട്.

വിഐപി ലോഞ്ചില്‍ കാതറീനൊപ്പം കളി കാണുകയായിരുന്ന മറ്റൊരു ഇംഗ്ലീഷ് താരമായ നതാലീ സീവര്‍, മുന്‍ ഇംഗ്ലീഷ് താരം ഇഷാ ഗുഹ എന്നിവര്‍ ഇതുകണ്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കാതറീന്റെ ജീവിതപങ്കാളി കൂടിയാണ് നതാലീ സീവര്‍. അടുത്തിടേയാണ് ഇരുവരും വിവാഹിതരായത്.


Content Highlights: england woman cricketer twerks to celebrate joe roots century

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented