ഓര്‍മകള്‍ക്ക് എന്തൊരു വില!; മുന്‍ കാമുകിക്കൊപ്പമുള്ള മസ്‌കിന്റെ ചിത്രം വിറ്റത് 1.3 കോടി രൂപയ്ക്ക്


ഇലോൺ മസ്‌ക് കാമുകി ജെന്നിഫർ ഗ്വിന്നിനൊപ്പം | Photo: RR Auction

കോളേജു കാലത്തെ കാമുകിക്കൊപ്പമുള്ളൊരു ചിത്രത്തിന് ഇപ്പോള്‍ എന്തുവില? ചിത്രം ലോകകോടീശ്വരന്‍ ഇലോണ്‍ മസ്്കിന്റേതാണെങ്കില്‍ കോടി രൂപ നല്‍കി വാങ്ങാനും ആളുണ്ട്.

കോളേജുകാല പ്രണയിനി ജെന്നിഫര്‍ ഗ്വിന്നിക്കൊപ്പമുള്ള മസ്‌കിന്റെ ചിത്രം യു.എസില്‍ നടന്ന ലേലത്തില്‍ 1.3 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ജെന്നിഫര്‍ ഗ്വിന്നിയുടെ 'മെമ്മൊറബില' എന്ന സ്വകാര്യശേഖരത്തിലായിരുന്നു ചിത്രം ഇതുവരെ. അക്കാലത്തെ 18 ചിത്രങ്ങളാണ് ലേലത്തില്‍ വിറ്റുപോയത്. ഈ ശേഖരത്തിലുള്ള തന്റെ പഴയകാല ചിത്രത്തിലൊന്ന് മസ്‌ക് ട്വിറ്ററില്‍ മുഖചിത്രമാക്കിയിട്ടുണ്ട്.

1994-'95 കാലത്ത് പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് മസ്‌കും ഗ്വിന്നിയും പ്രണയത്തിലായത്. മസ്‌ക് പിറന്നാള്‍സമ്മാനമായി നല്‍കിയ പച്ചമരതകം പതിച്ച സ്വര്‍ണ നെക്ലേസ് ലേലത്തില്‍ 40 ലക്ഷം രൂപയ്ക്കും 'ബൂ..ബൂ' എന്നെഴുതിയ ജന്മദിനാശംസാകാര്‍ഡ് 13 ലക്ഷത്തിനുമാണ് വിറ്റുപോയത്.

മസ്‌ക് കാമുകിക്ക് സമ്മാനിച്ച പിറന്നാള്‍ ആശംസാ കാര്‍ഡും പച്ചമരതകം പതിച്ച സ്വര്‍ണ നെക്ലേസും | Photo: RR Auction

Content Highlights: elon musk college photos sold for at auction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented