രോഹിണി പാർലമെന്റിൽ പ്രസംഗിക്കുന്നു | Photo: Special Arrangement
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തില്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ച് കയ്യടി നേടി തിരുവനന്തപുരം സ്വദേശിനി രോഹിണി എം. ഇതിന് സാക്ഷിയായി സ്പീക്കര്‍ ഓം ബിര്‍ളയും മന്ത്രിമാരും മറ്റ് പാര്‍ലമെന്റ് അംഗങ്ങളും.
തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച. പ്രധാനമന്ത്രിയോട് സംവദിക്കാനുള്ള അപൂര്‍വ്വ അവസരവും രോഹിണിക്ക് ലഭിച്ചു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 27 വിദ്യാര്‍ഥികളെയാണ് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹോളില്‍ നടന്ന അനുസ്മരണ ചടങ്ങിലേക്ക് തെരഞ്ഞെടുത്തത്. ഇതില്‍ എട്ട് പേര്‍ക്കാണ് പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്. ഹിന്ദിയില്‍ ആയിരുന്നു പ്രസംഗം.
റിപ്പബ്ലിക് ദിനാഘോഷ പരേഡ് പ്രത്യേക പവിലിയനിലിരുന്ന് കാണാനും രോഹിണിക്ക് അവസരം ലഭിച്ചു. നെഹ്‌റു യുവകേന്ദ്രയുടെ പ്രതിനിധിയായാണ് രോഹിണി പങ്കെടുത്തത്. തിരുവനന്തപുരം ചെല്ലമംഗലം ശങ്കര്‍ നിവാസില്‍ ജയചന്ദ്രന്റെയും മിനിയുടെയും മകളാണ് രോഹിണി. വിഷ്ണു ജഗന്നാഥനാണ് ഭര്‍ത്താവ്. ശങ്കര്‍ സഹോദരന്‍.
2020ലെ ദേശീയ യുവജനോത്സവത്തില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രോഹിണി ചെമ്പഴന്തി എസ് എന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2016 മുതല്‍ 2020 വരെ വിവിധ ഇന്റര്‍ യൂണിവേഴ്‌സിറ്റി പ്രസംഗ - ഡിബേറ്റ് മത്സരങ്ങളില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ച് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
Content Highlights: elocution winner rohini m gets a chance to speak at parliament and meet pm narendra modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..