ഹിജാബ് ധരിക്കാതെ മത്സരത്തില്‍ പങ്കെടുത്തു; ഇറാനിയന്‍ കായിക താരം എല്‍നാസ് റെഖാബിയ്ക്ക് വന്‍ വരവേല്‍പ്


എൽനാസ് റെഖാബി മത്സരത്തിൽ പങ്കെടുക്കുന്നതിനിടയിൽ/ എൽനാസ് റെഖാബി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം | Photo: instagram/ elnaz rekabi

ക്ഷിണ കൊറിയയിലെ സോളില്‍ നടന്ന കായിക മത്സരത്തില്‍ ഹിജാബ് ധരിക്കാതെ പങ്കടുത്ത ഇറാനില്‍ നിന്നുള്ള ക്ലൈമ്പിങ് താരം എല്‍നാസ് റെഖാബിയ്ക്ക് ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്. വിമാനത്താവളത്തിന് പുറത്ത് ഒരുമിച്ച് കൂടിയ ജനക്കൂട്ടം ആര്‍പ്പുവിളികളോടെയാണ് താരത്തെ സ്വീകരിച്ചത്.

ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട് ക്ലൈമ്പിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് എല്‍നാസ് റെഖാബി ഹിജാബ് ധരിക്കാതെ മത്സരിച്ചത്. ഇത് ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചാണെന്ന സൂചനയില്‍ ഇറാന്‍ ഗവണ്‍മെന്റ് താരത്തെ തിരിച്ചുവിളിച്ചിരുന്നു. ഇതിന് പിന്നാലെ മാപ്പപേക്ഷയും വിശദീകരണവുമായി എല്‍നാസ് രംഗത്തെത്തുകയും ചെയ്തിരുന്നു.ഹിജാബ് ധരിക്കാതെ മത്സരത്തിന് ഇറങ്ങിയത് മന:പൂര്‍വ്വമല്ലെന്നും തന്റെ നടപടികള്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു. 'കൃത്യസമയത്ത്് ആയിരുന്നില്ല എന്റെ പേര് വിളിച്ചത്. ഇതോടെ പ്രതീക്ഷിക്കാതെ മത്സരത്തിന് ഇറങ്ങുകയായിരുന്നു. തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. എന്റെ ഹിജാബിനും പ്രശ്‌നമുണ്ടായിരുന്നു.' ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ എല്‍നാസ് വ്യക്തമാക്കി.

എന്നാല്‍ എല്‍നാസിന്റെ ഈ വിശദീകരണം എന്തെങ്കിലും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ എന്നത് വ്യക്തമല്ല. താരത്തിന്റെ ഫോണും പാസ്‌പോര്‍ട്ടും അധികൃതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് ഇറാന്‍ എംബസിയുടെ വിശദീകണം.

എയര്‍പോര്‍ട്ടില്‍ എത്തിയ മാധ്യമങ്ങളോടും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലെ വാക്കുകള്‍ തന്നെയാണ് എല്‍നാസ് ആവര്‍ത്തിച്ചത്. തന്നെ അപ്രതീക്ഷിതമായി മത്സരത്തിന് വിളിച്ചെന്നും ധൃതിയില്‍ ഹിജാബ് മറന്നതാണെന്നുമാണ് എല്‍നാസിന്റെ വിശദീകരണം. സന്ദേഹങ്ങള്‍ക്കും ഉത്കണ്ഠകള്‍ക്കും ക്ഷമ ചോദിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്‍നാസ് റെകാബിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് അറസ്റ്റ് ചെയ്ത മഹ്‌സാ അമീനി എന്ന യുവതി മരിക്കാനിടയായ സംഭവത്തില്‍ ഇറാനില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ജനരോഷം നേരിടുന്നതിന്റെ ഭാഗമായി ഇന്റന്‍നെറ്റ് സേവനങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ പ്രതിഷേധത്തിന് പിന്തുണയുമായി നിരവധി പ്രശസ്തര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlights: elnaz rekabi, hijab issue, iran, mahsa amini


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented