കാർ യാത്രക്കിടെ കെന്നിയും ജെറിയും | Photo: instagram/ patriotickenny
രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ മുന്നിലെത്താറുണ്ട്. നിരാശയിലോ സങ്കടത്തിലോ നില്‍ക്കുന്ന സമയത്ത് മുഖത്ത് പുഞ്ചിരിയുണ്ടാക്കുന്നതാകും ഇതില്‍ പല വീഡിയോകളും. ആ സമയത്ത് നമ്മള്‍ മനസ് തുറന്ന് ചിരിച്ചുപോകും. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സെല്‍ഫ് ഡ്രൈവിങ് കാറില്‍ യാത്ര ചെയ്യുന്ന രണ്ട് വൃദ്ധന്‍മാരുടെ അമ്പരപ്പും സന്തോഷവുമാണ് ഈ വീഡിയോയിലുള്ളത്. യുഎസില്‍ നിന്നുള്ള കെന്നിയും ജെറിയുമാണ് ഡ്രൈവറില്ലാത്ത കാറില്‍ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ കെന്നി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഇരുവരും പിന്‍സീറ്റില്‍ ഇരുന്നാണ് യാത്ര ചെയ്തത്. മുന്‍സീറ്റില്‍ ഇരുന്ന അമാന്‍ഡ എന്നു പേരുള്ള യുവതിയാണ് വീഡിയോ പകര്‍ത്തിയത്. യാത്രക്കിടയില്‍ അദ്ഭുതത്തോടെ ഓരോ കാര്യങ്ങള്‍ കെന്നി അമാന്‍ഡയോട് ചോദിക്കുന്നുണ്ട്. ഡ്രൈവറുടെ സീറ്റിന്റെ ചിത്രമെടുക്കാനും കെന്നി അമാന്‍ഡയോട് പറയുന്നു.
ഈ യാത്ര അവിശ്വസനീയമായിരുന്നെന്നും ആദ്യം പേടി തോന്നിയെന്നുമായിരുന്നു വീഡിയോയുടെ അവസാനം കെന്നിയുടെ പ്രതികരണം. ഡ്രൈവറില്ലാതെ കാര്‍ ഓടുമെന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും കെന്നി പറയുന്നു.
ഈ വീഡിയോക്ക് താഴെ നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. കെന്നിയുടേയും ജെറിയുടേയും ഭാവങ്ങള്‍ പകരംവെയ്ക്കാനില്ലാത്തതാണെന്നും ഈ വീഡിയോ കണ്ടില്ലെങ്കില്‍ വന്‍നഷ്ടമാകുമെന്നും കമന്റുകളുണ്ട്. മനുഷ്യരുടെ വയസ് കൂടുന്നതിന് അനുസരിച്ച് കുട്ടികളെ പോലെ നിഷ്‌കളങ്കരാകുമെന്ന് പറയുന്നത് വെറുതെയല്ലെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: elderly men ride in a driverless car for the first time viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..