നവവധുവിന്റെ വേഷത്തില്‍ ഭാര്യ മുന്നിലെത്തിയപ്പോള്‍ കണ്ണ് നിറഞ്ഞ് വയോധികന്‍; മനോഹര വീഡിയോ


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ devikalalala

വ്യത്യസ്തമായ പലതരം വീഡിയോകള്‍ നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. നമ്മുടെ മനസ് നിറക്കുന്ന വീഡിയോകള്‍. അത്തരം ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തന്റെ ഭാര്യയെ വധുവിന്റെ വേഷത്തില്‍ കണ്ട ഒരു വയോധികന്റെ പ്രതികരണമാണ് വീഡിയോയിലുള്ളത്. സന്തോഷത്താല്‍ കൈയടിച്ച അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് വീഡിയോയില്‍ കാണാം. ആ സമയത്ത് വധുവിന്റെ വേഷത്തില്‍ സോഫയില്‍ ഇരിക്കുകയായിരുന്നു ഭാര്യ.



ഭാര്യയുടെ അടുത്തെത്തി ദുപ്പട്ട നേരെയാക്കി കൊടുത്ത് സോഫയില്‍ കൂടെ ഇരിക്കുന്നതും വീഡിയോയിലുണ്ട്. ഇരുവരുടേയും മക്കളും സന്തോഷത്തോടെ ചുറ്റുംനില്‍ക്കുന്നത് കാണാം.

ദേവിക സന്ധു എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 32 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടു. നാല് ലക്ഷത്തോളം ആളുകള്‍ ലൈക്കും ചെയ്തു. ഇതിന് താഴെ നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. ജീവിതത്തിലെ മനോഹരമായ നിമിഷം എന്നാണ് ഒരാളുടെ കമന്റ്. ഇന്‍സ്റ്റഗ്രാമിലെ മികച്ച വീഡിയോകളില്‍ ഒന്ന് എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: elderly mans reaction after seeing his wife dressed as bride wins internet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented