.
സൈക്കിളില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നത് നമ്മള്‍ക്കെല്ലാം കൗതുകമാണെങ്കിലും ഒരു പ്രായം കഴിഞ്ഞാല്‍ ഇതിലൊക്കെ എന്ത് രസം എന്ത് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ സൈക്കിള്‍ അഭ്യാസി.
മഴയുള്ള ദിവസം റോഡിലൂടെ അദ്ദേഹം തന്റെ സൈക്കിളില്‍ അഭ്യാസം കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മഴയും സൈക്കിളോട്ടവും നന്നായി ആസ്വദിച്ചാണ് അദ്ദേഹത്തിന്റെ യാത്ര. അതേ റോഡിലൂടെ കടന്നുപോയ ഒരാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
സിന്ദഗി ഗുല്‍സാര്‍ ഹേ എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഓരോ നിമിഷവും ആസ്വദിക്കൂ...' എന്ന അടിക്കുറിപ്പും വീഡിയോയുടെ കൂടെ നല്‍കിയിട്ടുണ്ട്.വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന വിധം മനോഹരമാണ് ഈ വീഡിയോ.
നിരവധിപ്പേരാണ് വീഡിയോയുടെ താഴെ കമന്റുമായെത്തിയിരിക്കുന്നത്. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ഒരാള്‍ കമന്റ് ചെയ്തു. എല്ലാ നിമിഷവും ആസ്വദിക്കൂ, നാളേയ്ക്കായി കാത്തിരിക്കരുതെന്നാണ് ഒരാള്‍ കമന്റിലെഴുതിയത്. ജീവിതം മനോഹരമാണ്, ഇതാണ് യാഥാര്‍ഥജീവിതം തുടങ്ങി നിരവധി കമന്റുകളും വീഡിയോയുടെ താഴെയുണ്ട്. 69,000 പേരാണ് വീഡിയോ ഇതിനകം കണ്ടത്.4,648 ലൈക്കുകളും വീഡിയോ നേടിക്കഴിഞ്ഞു.
Content Highlights: Elderly Man Performing Stunts On His Bicycle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..