വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ pragyajaingoley
പ്രായമായ ദമ്പതിമാരുടെ പ്രണയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ ഒരുമിച്ചു ജീവിച്ചിട്ടും പ്രണയത്തിന്റെ ആഴം കുറയാത്ത ഈ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാരും ഏറെയാണ്. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ എല്ലാവരുടേയും മനം കവരുന്നത്.
44-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ദമ്പതിമാരാണ് ഈ വീഡിയോയിലുള്ളത്. പ്രായത്തിന്റെ അവശതകള്‍ മറന്ന് ഭാര്യയ്ക്കു മുന്നില്‍ മുട്ടുകുത്തിനിന്ന് ഭര്‍ത്താവ് റോസാപ്പൂ സമ്മാനിക്കുന്നത് വീഡിയോയില്‍ കാണാം. മുട്ടുകുത്തുമ്പോള്‍ വേദന വരുന്നുണ്ടെങ്കിലും അതു കാര്യമാക്കാതെയാണ് അദ്ദേഹം പൂ ഭാര്യയ്ക്കു നേരെ നീട്ടുന്നത്. 1978-ലായിരുന്നു ഇരുവരുടേയും വിവാഹം.
ഫിറ്റ്നസ് കോച്ച് പ്രഗ്യാജെയ്ന് ഗോലെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മൂന്നു ലക്ഷത്തിന് അടുത്ത് ആളുകള്‍ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേര് കമന്റ് ചെയ്യുകയും ചെയ്തു.
യഥാര്‍ത്ഥ സ്നേഹം ഇതാണെന്നും ദീര്‍ഘനാളത്തെ സന്തോഷത്തോടെയുള്ള ജീവിതം അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. ഒരുമിച്ചു ജീവിക്കുന്ന കാലം കൂടുമ്പോള്‍ സ്നേ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..