വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ bhushan_pradhan
പല തരത്തിലുമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മനസിന് കുളിര്‍മ നല്‍കുന്ന, സങ്കടത്തില്‍ നിന്ന് സന്തോഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലുള്ളതാകും അതില്‍ മിക്ക വീഡിയോകളും. അത്തരമൊരു ഹൃദ്യമായ വീഡിയോയുടെ പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മരുമകളെ ഫോട്ടോ എടുക്കാനായി സഹായിക്കുന്ന അച്ഛനും അമ്മയുമാണ് ഈ വീഡിയോയിലുള്ളത്.
മറാത്തി നടന്‍ ഭൂഷന്‍ പ്രധാനാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കടല്‍തീരത്ത് ഭര്‍ത്താവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് യുവതി. എന്നാല്‍ യുവതിയുടെ ദുപ്പട്ട കാറ്റില്‍ പാറിക്കളിക്കുന്നതിനാല്‍ ഫോട്ടോ വൃത്തിയായി എടുക്കാന്‍ പറ്റുന്നില്ല. ഇതോടെ ഭര്‍ത്താവിന്റെ അമ്മയും അച്ഛനും സഹായത്തിന് എത്തുകയായിരുന്നു. മരുമകളുടെ ദുപ്പട്ട പിടിച്ചികൊണ്ട് അമ്മ ഫോട്ടോ എടുക്കാന്‍ സഹായിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
'ഒരു ഭംഗിയുള്ള ചിത്രം പകര്‍ത്തുന്നതിനായി മരുമകളെ സഹായിക്കുന്ന മാതാപിതാക്കള്‍ ഹൃദയം നിറയ്ക്കുന്നു' എന്ന കുറിപ്പോടെയാണ് ഭൂഷണ്‍ വീഡിയോ പങ്കുവെച്ചത്. 10 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഒരു ലക്ഷം ആളുകള്‍ ലൈക്കും ചെയ്തു.
ഇതിന് താഴെ നിരവധി പേരാണ് കമന്റും ചെയ്തത്. അച്ഛനേയും അമ്മയേയും പ്രശംസിക്കുന്ന രീതിയിലുള്ളതാണ് മിക്ക കമന്റുകളും. ഇത് അത്യപൂര്‍വ സംഭവമാണ് എന്നായിരുന്നു മറ്റൊരു കമന്റ്. ഇതുപോലൊരു അച്ഛനേയും അമ്മയേയും കിട്ടാന്‍ ഏതൊരു മരുമകളും ആഗ്രഹിക്കും എന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.
Content Highlights: elderly couple wins hearts as they help daughter in law get perfect photo at the beach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..