കെ.എസ്.ഇ.ബി.യുടെ 65-ാം പിറന്നാളാഘോഷം; എട്ടു ഇലക്ട്രിക് വാഹനങ്ങളുടെ ഡ്രൈവര്‍മാരായി വനിതകള്‍


1 min read
Read later
Print
Share

. 'എര്‍ത്ത് ഡ്രൈവ് വിമന്‍ റൈഡേഴ്സ്' എന്നാണിവര്‍ അറിയപ്പെടുക.

വൈദ്യുതി ബോർഡ് തിങ്കളാഴ്ച പുറത്തിറക്കുന്ന വൈദ്യുത കാറുകളിൽ ഡ്രൈവർമാരാകുന്ന പട്ടം വൈദ്യതി ഭവനിലെ വനിതാ ഉദ്യോഗസ്ഥർ കനകക്കുന്നിൽ ഒത്തുചേർന്നപ്പോൾ

തിരുവനന്തപുരം: 65 വയസ്സ് തികയുന്ന കെ.എസ്.ഇ.ബി.യുടെ ആഘോഷത്തിന് തിങ്കളാഴ്ച പുറത്തിറക്കുന്ന 65 ഇ-വാഹനങ്ങളില്‍ എട്ടെണ്ണം ആദ്യദിനം ഓടിക്കുന്നത് പട്ടം വൈദ്യുതിഭവനിലെ എട്ട് വനിതാ ഉദ്യോഗസ്ഥര്‍. നഗരത്തിലെ എട്ടു റൂട്ടുകളില്‍ ഇ-കാറുകളില്‍ എന്‍ജിനിയര്‍മാരും ഫിനാന്‍സ് ഓഫീസറുമൊക്കെ ഡ്രൈവര്‍മാരാകും. 'എര്‍ത്ത് ഡ്രൈവ് വിമന്‍ റൈഡേഴ്സ്' എന്നാണിവര്‍ അറിയപ്പെടുക.

ടെസ്റ്റ് ഡ്രൈവില്‍ എട്ടുപേരും മിടുക്കികളായി. വനിതാദിനമായ മാര്‍ച്ച് എട്ടിന്റെ തലേന്ന് തിങ്കളാഴ്ച സ്ത്രീശാക്തീകരണവും ഇ-വാഹനങ്ങളുടെ പ്രചാരണവും ലക്ഷ്യമിട്ടാണ് വനിതാ ഉദ്യോഗസ്ഥരെ ഡ്രൈവര്‍മാരാക്കുന്നത്. കനകക്കുന്നില്‍നിന്ന് എട്ടു റൂട്ടുകളില്‍ ഇവര്‍ കാറോടിക്കും. എസ്.എ.പി. ക്യാമ്പ്, കളക്ടറേറ്റ്, ടെക്നോപാര്‍ക്ക്, എന്‍ജിനിയറിങ് കോളേജുകള്‍, വികാസ് ഭവന്‍, പബ്ലിക് ഓഫീസ് എന്നിവിടങ്ങളില്‍ പ്രചാരണത്തിനായി അല്പനേരം നിര്‍ത്തിയിടും. ഒരു റൂട്ട് കോവളത്തേക്കാണ്. പട്ടം വൈദ്യുതിഭവനിലാണ് യാത്ര അവസാനിക്കുന്നത്.

ഫിനാന്‍സ് ഓഫീസര്‍ എം. രാധിക, സീനിയര്‍ സൂപ്രണ്ടുമാരായ കെ. നിഷ, ബിന്ദു തോമസ്, സീനിയര്‍ അസിസ്റ്റന്റുമാരായ സീന എസ്.എസ്., മഞ്ജു എസ്. ബാബു, പ്രിയ ബി., എസ്. ബീന, അസിസ്റ്റന്റ് എന്‍ജിനിയര്‍ ധനുശ്രീ കെ. കുട്ടി എന്നിവരാണ് ഇ-കാറുകള്‍ ഓടിക്കുന്ന വനിതകള്‍.

ടാറ്റയുടെ അഞ്ച് നെക്സണ്‍, 60 ടിഗോര്‍ കാറുകളാണ് ബോര്‍ഡ് വാങ്ങിയത്. ഒരേനിറത്തിലുള്ള കാറുകളുടെ ഇരുവശത്തും 'കെ.എസ്.ഇ.ബി. കേരളത്തിന്റെ ഊര്‍ജം' എന്നും എപ്പോഴും വിളിക്കാവുന്ന 1912 എന്ന നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച 11 കഴിഞ്ഞ്, മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവരാണ് വാഹനങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുക.

Content Highlights: earth drive women riders, e vechicle, kseb, women drivers

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented