ദുൽഖർ സൽമാൻ ഉമ്മയോടൊപ്പം | Photo: fb/ Dulquer Salmaan
ഒരു പുതിയ സാരി വാങ്ങിച്ചുകൊടുത്താല്‍ അമ്മമാര്‍ ചോദിക്കും.' ഇത് ഇപ്പോ എന്തിനാ വാങ്ങിയത് എന്ന്?'. ഒരു സിനിമ കാണാനോ, ബീച്ചില്‍ പോകാനോ, ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാനോ എല്ലാം അമ്മമാരെ നിര്‍ബന്ധിച്ചു കൊണ്ടുപോകണം. എന്നാല്‍ ഇതില്‍ നിന്ന് മാറിചിന്തിക്കുന്ന അമ്മമാരുമുണ്ട്. അമ്മ എന്നാല്‍ സാധാരണ ഒരു മനുഷ്യന് മാത്രമാണെന്നും അവര്‍ക്ക് മാത്രമായി പ്രത്യേക കഴിവുകളില്ലെന്നും പ്രഖ്യാപിച്ചവരാണ് ഈ അമ്മമാര്‍.
ഇപ്പോഴിതാ അമ്മയെക്കുറിച്ച് യുവതാരം ദുൽഖർ സൽമാൻ പങ്കുവെച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുല്‍ഫത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അമ്മയെക്കുറിച്ച് ദുൽഖർ പങ്കുവെക്കുന്നത് . ഉമ്മയെ ദുല്‍ഖര്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതും ദുല്‍ഖറിന് സുല്‍ഫത്ത് സ്നേഹചുംബനം നല്കുന്നതുമാണ് ചിത്രത്തിലുള്ളത്.
'എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംസകള്. ഇന്നായിരുന്നു സവിശേഷമായ ആ ദിവസം. ഓരോ ചെറിയ കാര്യങ്ങളിലും ഉമ്മയുടെ പ്രതികരണം ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. ഉമ്മയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ ഉമ്മ മനസ്സില്ലാമനസോടെ സമ്മതിക്കുന്ന ഒരേയൊരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബര്‍ത്ത്ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ'-ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
.jpg?$p=3c0c101&&q=0.8)
Content Highlights: dulquer salman wishes mother sulfath on her birthday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..