പ്രാർത്ഥന
ദുബായിൽ നടന്ന ദുബായ് യാച്ച് ഫാഷൻ വീക്കിൽ മലയാളി തിളക്കം. കൊല്ലം കുണ്ടറ സ്വദേശിനിയായ പ്രശസ്ത മോഡൽ പ്രാർത്ഥനയാണ്, കഴിഞ്ഞ ദിവസം നടന്ന യാച്ച് ഫാഷൻ വീക്കിൽ, ഗംഭീര പ്രകടനത്തിലൂടെ ശ്രദ്ധേയയായത്.
വിദേശ താരങ്ങളെയെല്ലാം പിന്നിലാക്കുന്ന പ്രകടനമാണ് പ്രാർത്ഥന കാഴ്ചവെച്ചത്. ബെറ്റർമീഡിയ സംഘടിപ്പിച്ച ഫാഷൻ ഷോ, ചാമ്പ്യൻ യചാത് ആണ് സംഘടിപ്പിച്ചത്. തസ്വീർ സലിം ആയിരുന്നു ഷോ ഡയറക്ടർ.

കൊല്ലം കുണ്ടറ മുരളീധരൻ പിള്ള- ആനന്ദഭായി ദമ്പതികളുടെ മകളായ പ്രാർത്ഥന, ഒ വി എം ഇന്ത്യ ഫാഷൻ ക്വീൻ സീസൺ 2 മത്സരത്തിൽ മിസ് കൺജീനിയാലിറ്റിയായും ടൈറ്റിൽ വിന്നറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഗോവ ഐഎഫ് ഡബ്ലിയു ഷോയിൽ റാംപ് മോഡലായും പ്രാർത്ഥന തിളങ്ങിയിരുന്നു. നർത്തകിയായ പ്രാർത്ഥന പുതിയ മലയാള സിനിമകളിൽ നായികയായി അഭിനയിക്കാൻ കരാർ ചെയ്തു കഴിഞ്ഞു.
Content Highlights: dubai fashion show, dubai yacht fashion week, model prarthana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..