വെല്ലുവിളിച്ച് വാഷിങ് മെഷീനുള്ളിൽ കയറി, കുടുങ്ങിപ്പോയി ഇരുപത്തിയൊന്നുകാരി- വീഡിയോ


വാഷിങ് മെഷീനുള്ളിൽ കുടുങ്ങിയ റോസീ കോൾ എന്ന പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ആണത്.

വീഡിയോ ദൃശ്യത്തിൽ നിന്ന് | Photo: twitter.com|TikTab

കുട്ടികൾ അബദ്ധം ഒപ്പിക്കുകയും അതിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നതിന്റെ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ടാവും. കലത്തിനുള്ളിൽ തലകുടുങ്ങിയതിന്റെയും വിരലുകൾ യന്ത്രങ്ങൾക്കിടയിൽ കുടുങ്ങുന്നതിന്റെയുമൊക്കെ അക്കൂട്ടത്തിലുണ്ടാവും. ഇപ്പോൾ വൈറലാകുന്നതും സമാനമായൊരു വീഡിയോ ആണ്. എന്നാൽ ഇവിടെ കുടുങ്ങിയത് കുട്ടിയല്ല മറിച്ച് ഇരുപത്തിയൊന്നുകാരിയാണെന്നു മാത്രം. വാഷിങ് മെഷീനുള്ളിൽ കുടുങ്ങിയ റോസീ കോൾ എന്ന പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ആണത്.

ബ്രിട്ടീഷ് സ്വദേശിയായ റോസിയും സുഹൃത്തുക്കളും അൽപം മദ്യപിച്ചിരുന്നു. ശേഷം വർത്തമാനത്തിനിടയിൽ ചെറിയൊരു വെല്ലുവിളിയും നടന്നു. വാഷിങ് മെഷീനുള്ളിൽ കയറിയിറങ്ങുക. സം​ഗതി എളുപ്പമല്ലേയെന്നു കരുതിയ റോസി പക്ഷേ ഡ്രൈയറിൽ കുടുങ്ങി ഇറങ്ങാൻ പണിപ്പെട്ടു. സുഹൃത്തുക്കളും റോസിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ വൈകാതെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.

റോസി വാഷിങ് മെഷീനകത്ത് കുടുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. താൻ ഇറങ്ങാൻ ശ്രമിച്ചപ്പോൾ കഴിയാതിരുന്നതിനെ തുടക്കത്തിൽ സുഹൃത്തുക്കൾ കളിയായാണ് എടുത്തതെന്ന് റോസി പറയുന്നു. എന്നാൽ തന്റെ കാലുകളും ഇടുപ്പിന്റെ ഭാ​ഗവും അനക്കാൻ കഴിയുന്നില്ലെന്ന് മനസ്സിലായതോടെ ഭയന്നുപോയി. സുഹ‍ൃത്തുക്കൾ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് ഫയർഫോഴ്സിനെ വിളിച്ചത്.

ഫയർഫോഴ്സിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ എത്രവയസ്സുള്ള പെൺകുട്ടിയാണെന്നാണ് ആദ്യം ചോദിച്ചത്. ഇരുപത്തിയൊന്നുകാരിയാണെന്നു കേട്ടപ്പോൾ അവരും അന്ധാളിച്ചുപോയി. മൂന്നുപേർ ചേർന്ന് റോസിയെ വാഷിങ് മെഷീനുള്ളിൽ നിന്ന് പുറത്തേക്കെടുക്കുന്നതിന്റെ വീഡിയോയും റോസി പങ്കുവച്ചിട്ടുണ്ട്.

Content Highlights: Drunk Student Gets Stuck Inside Washing Machine After She Was Dared By Friends

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented