വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: ANI
ദോല്മേളം, നൃത്തച്ചുവടുകള്‍, ഘോഷയാത്ര... നീണ്ടുനിന്ന ആഘോഷ മേളങ്ങള്ക്കൊടുവില് ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ അപൂര്‍വ വിവാഹം. വരനും വധുവും രണ്ടു നായകള്‍. ടോമിയും ഏഴുമാസം പ്രായമുള്ള പ്രിയസഖി ജെല്ലിയും.
മകരസംക്രാന്തി നാളിലായിരുന്നു നായക്കല്യാണം. മുന്നോടിയായി വധുവിന്റെ ആളുകള്‍ വരന്റെ നാട്ടിലെത്തി ടോമിക്ക് തിലകക്കുറി ചാര്‍ത്തി. പിന്നെ ടോമിയുടെ ആളുകളുടെ വക ദോള്മേളത്തോടെ നൃത്തം. ഇതിനുശേഷം ശ്വാനദമ്പതിമാരുടെ കഴുത്തില്‍ മാലയിട്ടു. വിവാഹത്തെത്തുടര്‍ന്ന് വിഭവസമൃദ്ധമായ ഭക്ഷണവുമെത്തി. കല്യാണത്തിനായി പൊടിച്ചത് അര ലക്ഷത്തോളം രൂപ.
സുഖ്രാവലിയിലെ മുന്‍ ഗ്രാമത്തലവന് ദിനേശ് ചൗധരിയുടെ വളര്‍ത്തുനായയാണ് ടോമി. അത്ത്രൗളിയിലെ തിക്രി റായ്പുര്‍ സ്വദേശി ഡോ. രാംപ്രകാശ് സിങ്ങിന്റെ വീട്ടില്‍നിന്നായിരുന്നു വധു ജെല്ലി.
ഇത് ആദ്യമായല്ല വളര്‍ത്തു നായകള്‍ക്കായി ഉടമകള്‍ രസകരമായ ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കണ്ടന്റ് ക്രിയേറ്ററായ സുജാത ഭാരതി തന്റെ വളര്‍ത്തു നായയുടെ ബേബി ഷവറും പ്രത്യേക പൂജയും നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlights: dog wedding performed with all rituals in up
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..