.
വളര്‍ത്തുമൃഗങ്ങളും കുട്ടികളും തമ്മിലുള്ള അടുപ്പവും സ്‌നേഹവും പങ്കുവെക്കുന്ന വീഡിയോകള്‍ എന്നും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത് പതിവാണ്. ഇപ്പോഴിതാ വളര്‍ത്തുനായയും കുട്ടിയും തമ്മിലുള്ള അടുപ്പത്തെ കാണിക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്.
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. സോഫയിലിരുന്ന് ടി.വി. കാണുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ടി.വി.ക്ക് മുമ്പില്‍ നായ കിടക്കുന്നതും വീഡിയോയില്‍ കാണാം. വീട്ടില്‍ നായയെ വളര്‍ത്തുന്നവര്‍ക്കറിയാം. അവര്‍ ചില സമയത്ത് കാണിക്കുന്ന അസാധാരണമായ ഇടപെടലുകള്‍ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.
അതുപോലെയാണ് ഈ വീഡിയോയിലും സംഭവിക്കുന്നത്. ടി.വി. കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയോട് അച്ഛന്‍ വരുന്നത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ടി.വി.ഓഫാക്കാന്‍ ഓര്‍മപ്പെടുത്തി നായ ചെയ്യുന്നത്. പെട്ടെന്ന് ടി.വി.ഓഫാക്കുകയും പഠിക്കുന്നതായി കുട്ടി അഭിനയിക്കുകയും ചെയ്യുമ്പോള്‍ അച്ഛന്‍ മുറിയിലേയ്ക്ക് കയറിവരുന്നു.
തികച്ചും രസകരമായി വീഡിയോ പിന്നെയും പിന്നെയും കാണാന്‍ തോന്നിപ്പിക്കുന്നതാണ്. കുട്ടിയോട് നായ കാണിക്കുന്ന ആംഗ്യവും രസകരമാണ്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. യോദാഫോര്‍എവര്‍ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ഈ വീഡിയോ പ്രചരിച്ചത്. ഒരു മില്യണിലധികം വ്യൂവാണ് വീഡിയോയ്ക്കുള്ളത്.
Content Highlights: Dog Alerts Little Girl ,pets, dog, girl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..