ദിയ കൃഷ്ണ | Photo: instagram/ diya krishna
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവോഴ്‌സുള്ള വ്യക്തിയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം ആളുകളാണ് ദിയയെ ഫോളോ ചെയ്യുന്നത്. ഓസി ടോക്കീസ് എന്ന പേരില്‍ യുട്യൂബ് ചാനലും ദിയക്കുണ്ട്. ഇതിലൂടെയല്ലാം ജീവിതത്തിലെ വിശേഷങ്ങള്‍ ദിയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ദിയ നല്‍കിയ ചില മറുപടികളാണ് ചര്‍ച്ചയാകുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദിയ ഫോളോവേഴ്‌സുമായി സംവദിച്ചത്. കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുത് എന്നാണ് ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം എന്നായിരുന്നു ഒരു ചോദ്യത്തിന് ദിയ നല്‍കിയ മറുപടി.
ഇപ്പോള്‍ ആരേയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും ദിയ മറുപടി നല്‍കുന്നുണ്ട്. 'ആരേയുമില്ല. സിംഗിള്‍ ആസ് എ പ്രിങ്കിള്‍' എന്നായിരുന്നു ദിയയുടെ മറുപടി. നിങ്ങളോട് ഫോളോ ചെയ്യുന്ന ആരാധകരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ജീവിതം പൂര്‍ണമായ അര്‍ഥത്തില്‍ ജീവിക്കുക എന്നാണ് ദിയ ഉത്തരം നല്‍കിയത്.
ഇതിനിടെ ചോദ്യവുമായി അമ്മ സിന്ധു കൃഷ്ണയുമെത്തി. 'ഓസീ..നിനക്ക് എന്നെ ഇഷ്ടമാണോ?' എന്നായിരുന്നു അമ്മയുടെ ചോദ്യം. 'യാ ബ്രോ' എന്ന് പറഞ്ഞ് ദിയ അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു.
.jpg?$p=a80322e&&q=0.8)
Content Highlights: diya krishna instagram story about realtaionship goes viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..