സംവിധായകനൊപ്പം കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നടി ദിവ്യാങ്ക ത്രിപാഠി


ദിവ്യാങ്കയും ഋത്‌വിക്കും | Photo: Instagram

സിനിമാ മേഖലയില്‍ നിന്നുള്ള കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ പരസ്യമാക്കി പ്രമുഖരായ നിരവധി നടിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. മല്ലികാ ഷെരാവത്തും നീന ഗുപ്തയുമൊക്കെ തങ്ങള്‍ക്ക് ബോളിവുഡ് സിനിമാമേഖലയില്‍നിന്ന് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും മുമ്പ് തുറന്നുപറഞ്ഞിരുന്നു.

ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന കൗസ്റ്റിങ് കൗച്ച് അനുഭവങ്ങളെക്കുറിച്ചാണ് നടി ദിവ്യാങ്ക ത്രിപാഠി ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. ഒരു ഷോ അവസാനിച്ചു കഴിഞ്ഞാല്‍ അവിടെ അടുത്തപ്രശ്‌നം വീണ്ടും തുടങ്ങും-ദിവ്യാങ്ക പറഞ്ഞു. കൈയ്യില്‍ പണമേ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ബില്ലുകളും ഇ.എം.ഐ.യുമെല്ലാം ഞാന്‍ തനിച്ച് അടയ്‌ക്കേണ്ടിയിരുന്നു. ഒരുപാട് സമ്മര്‍ദങ്ങളില്‍പ്പെട്ടിരുന്ന സമയം. അങ്ങനെയിരിക്കേയാണ് ഒരു സിനിമയില്‍ അവസരം വരുന്നത്. സംവിധായകനൊപ്പം കിടക്ക പങ്കിടണം, പകരം വലിയൊരു ബ്രേക്കിങ് ചിത്രം നിങ്ങള്‍ക്കു കിട്ടും. ഇതായിരുന്നു എനിക്ക് വന്ന ഓഫർ. എല്ലാവരും ഇങ്ങനെ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാണ് അവര്‍ നിങ്ങളെ പ്രലോഭിപ്പിക്കുക. അവര്‍ക്കൊപ്പം പോയില്ലെങ്കില്‍ ചിലപ്പോള്‍ നമ്മുടെ കരിയര്‍ നശിപ്പിക്കുമെന്ന ഭീഷണി വരെ അവര്‍ ഉയര്‍ത്തും-ദിവ്യാങ്ക പറഞ്ഞു.

ഒരിക്കല്‍ ഒരു പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ ഉപദേശം കേള്‍ക്കാതിരുന്നതിന് അയാള്‍ പ്രതികാരത്തോടെ തന്നോട് പെരുമാറിയെന്നും തന്നെക്കുറിച്ച് വ്യാജവാര്‍ത്ത പരത്തിയെന്നും ദിവ്യാങ്ക പറയുന്നുണ്ട്. ഇത് തന്റെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും താന്‍ സിനിമയ്ക്ക് യോജിച്ച ആളല്ലന്നും ഒപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ആളാണ് എന്ന നിലയില്‍ മുദ്രകുത്തപ്പെട്ടതായും ദിവ്യാങ്ക പറയുന്നു.

Content highlights: divyanka tripathi rithvik dhanjani open up about their casting couch experiences, Bollywood film industry

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section
Most Commented