ദിവ്യ ഉണ്ണി മകൾ ഐശ്വര്യയ്ക്കൊപ്പം | Photo: instagram/ divya unni
ഇളയ മകള്‍ ഐശ്വര്യയുടെ മൂന്നാം പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി. 'ഞങ്ങളുടെ കുഞ്ഞു രാജകുമാരി ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ എല്ലാവരുടേയും അനുഗ്രഹം തേടുന്നു' എന്ന കുറിപ്പോടെയാണ് ദിവ്യ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഇതിന് താഴെ ഐശ്വര്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്. ചേച്ചി മീനാക്ഷിയെ പോലെയാണ് ഐശ്വര്യയെ കാണാന്‍ എന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. ദിവ്യ ഉണ്ണിയുടെ മൂത്ത മക്കളായ അര്‍ജുനേയും മീനാക്ഷിയേയും ഈ വീഡിയോയില്‍ കാണാം.
നേരത്തേയും ഐശ്വര്യയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും ദിവ്യ ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 2020 ജനുവരി പതിനാലിനാണ് ദിവ്യാ ഉണ്ണിക്കും ഭര്‍ത്താവ് അരുണ്‍ കുമാറിനും കുഞ്ഞ് ജനിക്കുന്നത്. മുംബൈയില്‍ നിന്നുള്ള എഞ്ചിനീയറാണ് അരുണ്‍.
Content Highlights: divyaa unni post birthday wishes to daughter aishwarya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..