്അറ്റ്‌ലീയും ഭാര്യ പ്രിയയും | Photo: instagram/ priya
പുതിയ അതിഥിയെ ജീവിതത്തിലേക്ക് വരവേറ്റ് സംവിധായകന്‍ അറ്റ്‌ലി കുമാറും ഭാര്യ പ്രിയ മോഹനും. ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത പ്രിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
മെറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ നിന്നും ബേബി ഷവറില്‍ നിന്നും എടുത്ത ചിത്രങ്ങളോടൊപ്പമാണ് പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം പങ്കിട്ടത്. 'അവര്‍ പറഞ്ഞത് ശരിയാണ്. ഇതുപോലൊരു വികാരം ലോകത്ത് വേറെയില്ല. ഞങ്ങളുടെ കുഞ്ഞ് വന്നു. അച്ഛനും അമ്മയുമെന്ന പുതിയ ആവേശകരമായ സാഹസികത ഇന്ന് മുതല്‍ ആരംഭിക്കുന്നു!'. പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിന് താഴെ സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ആശംസ അറിയിച്ച് കമന്റ് ചെയ്തത്. കല്ല്യാണി പ്രിയദര്‍ശന്‍, സാമന്ത, കീര്‍ത്തി സുരേഷ്, കാജല്‍ അഗര്‍വാള്‍ തുടങ്ങി നിരവധി പേര്‍ പുതിയ അച്ഛനും അമ്മയ്ക്കും ആശംസ അറിയിച്ചു.
നേരത്തെ പ്രിയ ബേബി ഷവറിന്റെ ചിത്രങ്ങളും മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. 'ഞങ്ങള്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവെയ്ക്കുന്നു. എല്ലാവരുടേയും അനുഗ്രഹം വേണം' എന്നായിരുന്നു പ്രിയ ചിത്രങ്ങള്‍ക്കൊപ്പം അന്ന് കുറിച്ചത്. തുടര്‍ന്ന് പ്രിയയുടെ ബേബി ഷവറും ആഘോഷമായി നടത്തി. സൂപ്പര്‍ താരം വിജയി അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു. ജീവിതത്തില്‍ മറക്കാനാകാത്ത ദിവസം എന്നാണ് ഇതിനെ പ്രിയ വിശേഷിപ്പിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2014-ലാണ് അറ്റ്‌ലിയും പ്രിയയും വിവാഹിതരായത്. സംവിധായകന്‍ ശങ്കറിന്റെ അസോസിയേറ്റായി കരിയര്‍ തുടങ്ങിയ അറ്റ്‌ലിയുടെ ആദ്യ ചിത്രം രാജാ റാണിയാണ്. പിന്നീട് വിജയിയെ നായകനാക്കി മൂന്ന് ഹിറ്റുകള്‍ അറ്റ്‌ലി ഒരുക്കി. ഷാരൂഖ് ഖാനെ നായകനാക്കി 'ജവാന്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അറ്റ്‌ലി. ടെലിവിഷന്‍ അവതാരകയാണ് ഭാര്യ പ്രിയ മോഹന്‍.
Content Highlights: director atlee and wife priya become parents to baby boy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..