അരുൺ ഗോപി കുടുംബത്തോടൊപ്പം/ കാവ്യാ മാധവനും മഹാലക്ഷ്മിയും | Photo: instagram/ tuesdaylights
ഇരട്ടക്കുട്ടികളായ താരക്കിന്റേയും തമാരയുടേയും ആദ്യ പിറന്നാള്‍ ആഘോഷമാക്കി സംവിധായകന്‍ അരുണ്‍ ഗോപി. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്ത് ആശംസ അറിയിക്കാന്‍ എത്തിയത്. നടന്‍ ദിലീപ് കുടുംബത്തോടൊപ്പം ചടങ്ങിനെത്തി.
ഭാര്യ കാവ്യാ മാധവനും മക്കളായ മഹാലക്ഷ്മിയും മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു. ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, നടി നിരഞ്ജന അനൂപ് തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ വഷം മാര്‍ച്ച് 18-നാണ് അരുണിനും ഭാര്യ സൗമ്യയ്ക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചത്. 2019-ലായിരുന്നു ഇരുവരുടേയും വിവാഹം. ദിലീപിനെ നായകനാക്കി രാമലീല എന്ന ചിത്രം സംവിധാനം ചെയ്താണ് അരുണ്‍ ഗോപി സംവിധാന രംഗത്തേക്ക് എത്തുന്നത്. ദിലീന് തന്നെ നായകവേഷത്തിലെത്തുന്ന ബാന്ദ്രയാണ് അടുത്ത ചിത്രം. ഇതില്‍ തമന്നയാണ് നായിക.
Content Highlights: director arun gopys twins first birthday celebration
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..